/kalakaumudi/media/media_files/2026/02/20/harmann-2026-02-20-14-45-11.jpg)
കാൻബറ: ഇന്ത്യയ്‌ക്കെതിരായ 3 മത്സര ട്വിന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് 19 റൺസിന്റെ ആവേശജയം ടോസ്‌നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ചെയ്ത ഓസ്‌ട്രേലിയ ജോർജിയ, വോളിന്റെ പന്തിൽ അർധ സെഞ്ചറിക്കരുത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി.
ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി 2 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഷഫാലിവർമ സ്മൃതി മന്ഥന, ഹർമൻപ്രീത് കൗർ എന്നിവരിലൂടെ തിരിച്ചടിക്കു ശ്രമിച്ചെങ്കിലും 19 റൺസ് അകലെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.
സ്‌കോർ ഓസ്‌ട്രേലിയ 20 ഓവറിൽ 5 ന് 163 ഇന്ത്യ 20 ഓവറിൽ 9 ന് 144. ജോർജിയ വോളാണ് പെ്‌ളയർ ഒഫ് ദ മാച്ച്. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.
രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. 161 ഏകദിനത്തിലും 189 ട്വിന്റി20 യിലും 6 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളിച്ച ഹർമൻ 2009 ലാണ് ദേശീയടീമിൽ അരങ്ങേറ്റം കുറിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
