/kalakaumudi/media/media_files/2026/01/05/cuba2-2026-01-05-15-03-24.jpg)
ഹവാന: അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് അമേരിക്ക വെനസ്വേലയില്‍ നടത്തിയ കടന്നാക്രമണത്തില്‍ തങ്ങളുടെ 32 ഉദ്യോ?ഗസ്ഥര്‍ കൊല്ലപ്പെട്ടതായി ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചു. വെനസ്വേല സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം കരീബിയന്‍ സൈന്യം നടത്തിയിരുന്ന ദൗത്യത്തില്‍ പങ്കെടുക്കുകയായിരുന്നു ക്യൂബന്‍ സൈനികരും പൊലീസ് ഉദ്യോ?ഗസ്ഥരും എന്ന് ക്യൂബന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ആക്രമണത്തില്‍ വെനസ്വേലയില്‍ കൊല്ലപ്പെട്ടവരുടെതായി വന്ന ആദ്യ ഔദ്യോഗിക കണക്കാണിത്.
സൈനിക നടപടിയില്‍ ധാരാളം ക്യൂബക്കാര്‍ കൊല്ലപ്പെട്ടതായും അമേരിക്കന്‍ സേനയില്‍ മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ നടന്ന സൈനിക നടപടിയിലാണ് യുഎസ് വെനസ്വേലയില്‍ അതിക്രമിച്ചുകയറി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയത്. മയക്കുമരുന്ന് കടത്ത്- ഭീകരവാദ ഗൂഢാലോചനയില്‍ പങ്കെടുത്തതായി ആരോപിച്ചാണ് ഇരുവരെയും പിടികൂടിയത്.
കൊല്ലപ്പെട്ട ക്യൂബന്‍ ഉദ്യോഗസ്ഥരുടെ ഓര്‍മയ്ക്കായി ക്യൂബന്‍ സര്‍ക്കാര്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു, മുന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും പ്രസിഡന്റ് മിഗുവല്‍ ഡിയാസ്- കാനലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. മരിച്ചവരുടെ പേരുകളോ സ്ഥാനങ്ങളോ ക്യൂബന്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
വെനസ്വേല ഭരണം അട്ടിമറിക്കാന്‍ നടത്തിയ സമ്മര്‍ദതന്ത്രങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അന്താരാഷ്ട്ര നിയമങ്ങളും ജനാധിപത്യമൂല്യങ്ങളും കാറ്റില്‍പ്പറത്തി യുഎസ് ആക്രമണം നടത്തിയത്. ലാറ്റിനമേരിക്കയുടെ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിന്റെ മുന്നണി പടയാളിയാണ് നിക്കോളാസ് മഡുറോ. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് വംശീയവെറിയനായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തെമ്മാടിത്തം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
