/kalakaumudi/media/media_files/JRj75m1MM9RigaaCMa6m.jpg)
ഇസ്രയേലിനെതിരെ ആക്രമണം അഴിച്ചുവിട്ട് സായുധ ഗ്രൂപ്പായ ഹിസ്ബുള്ള. പലസ്തീനിൽ സമാധാനം കൊണ്ടു വരാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഹിസ്ബുള്ളയുടെ പ്രകോപനം ഉണ്ടായിരിക്കുന്നത്.
ഇസ്രായേലിനെതിരായ ആദ്യഘട്ട ആക്രമണം പൂർത്തിയാക്കിയെന്ന് ഹിസ്ബുള്ള അറിയിച്ചു. 11 ഇസ്രായേലി സൈനിക കേന്ദ്രങ്ങൾക്ക് നേരെ 321 റോക്കറ്റുകൾ തൊടുത്തുവെന്ന് ഹിസ്ബുള്ള അറിയിച്ചു. ആക്രമണങ്ങളെ തുടർന്ന് 48 മണിക്കൂർ സമയത്തേക്ക് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രതിരോധമന്ത്രി യോവ് ഗാലന്റാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങളുടെ സഞ്ചാരത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇസ്രായേൽ പ്രതിരോധസേനക്ക് അധികാരം നൽകിയെന്നും യോവ് ഗാലന്റ് അറിയിച്ചു.
ആക്രമണങ്ങളെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ജറുസലേം അടക്കമുള്ള നഗരങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യയിലെ സാഹചര്യം പ്രസിഡന്റ് ജോ ബൈഡൻ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
