ചൈനയിൽ കനത്ത മഴയിൽ ഹൈവേ തകർന്ന് അപകടം; 36 മരണം,നിരവധി പേർക്ക് പരിക്ക്

കനത്ത മഴയെ തുടർന്ന്  ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു.ഹൈവേയുടെ 17.9 മീറ്ററാണ് തകർന്നത്.കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്‌ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കന്നത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു.

author-image
Greeshma Rakesh
Updated On
New Update
china

ഗുആങ്‌ഡോങ് പ്രവിശ്യയിൽ കനത്ത മഴയെ തുടർന്ന് തകർന്ന ഹൈവേ  

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെയ്ജിങ്: തെക്കേ ചൈനയിലെ ഗുആങ്‌ഡോങ് പ്രവിശ്യയിൽ കനത്ത മഴയെ തുടർന്ന് ഹൈവേ  തകർന്നുണ്ടായ അപകടത്തിൽ  36ലധികം പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ കാറുകൾ തകർന്നാണ് മരണമെന്ന് അധികൃതർ പറഞ്ഞു.അപകടത്തിൽ 30-ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം.

കനത്ത മഴയെ തുടർന്ന്  ഹൈവേയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്ന നിലയിലായിരുന്നു.ഹൈവേയുടെ 17.9 മീറ്ററാണ് തകർന്നത്. അപകടത്തെത്തുടർന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിച്ച 23 വാഹനങ്ങൾ കണ്ടെത്തിയതായി മെയ്‌സൊ സിറ്റി സർക്കാർ അറിയിച്ചു.കഴിഞ്ഞ രണ്ടാഴ്ച്ചയായി ഗുആങ്‌ഡോങ് പ്രവിശ്യയുടെ പല ഭാഗത്തും കന്നത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു.

ശക്തമായ മഴ പ്രവിശ്യയിലെ രണ്ട് നഗരങ്ങളെ സാരമായി ബാധിച്ചു.സുരക്ഷയെ മുൻനിർത്തി 110,000 പേരെ മാറ്റിപ്പാർപ്പിച്ചതായി പ്രാദേശിക സർക്കാർ പറയുന്നു. പ്രളയത്തിൽ നാലു പേർക്ക് ജീവൻ നഷ്ടമായി. 10 പേരെ കാണാതായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു.

 

 

heavy rain death southern China Highway collapse