/kalakaumudi/media/media_files/2026/02/18/colrado-2026-02-18-08-35-57.jpg)
കൊളറാഡോ: കൊളറാഡോയില്‍ വ്യാപകമായി വാഹനങ്ങള്‍ കൂട്ടിയിടിച്ചു നാലുപേര്‍ കൊല്ലപ്പെട്ടു. ശൈത്യ കാറ്റിനെ തുടര്‍ന്നുള്ള പ്രതികൂല കാലാവസ്ഥയാണ് വാഹനങ്ങള്‍ കൂട്ട അപകടങ്ങള്‍ ഉണ്ടാക്കാ ന്‍ കാരണമായത്. ശക്തമായപൊടി കാറ്റു വീശിയതിനാല്‍ മുന്നില്‍ പോകുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത സാഹചര്യം മൂലമാണ് അപകടം എന്നാണ് നിഗമനം. ദൃശ്യപരത പൂജ്യം വരെ കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു.
കൊളറാഡോ സ്പ്രിംഗ്‌സിന് ഏകദേശം 40 മൈല്‍ തെക്കുള്ള പ്യൂബ്ലോയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.
കൊളറാഡോ സ്റ്റേറ്റ് പട്രോള്‍ പ്രകാരം, 30-ലധികം വാഹനങ്ങള്‍ അപകടത്തില്‍ ഉള്‍പ്പെട്ടിരുന്നു. കൊളറാഡോ സ്റ്റേറ്റ് പട്രോളിലെ മേജര്‍ ബ്രയാന്‍ ലിയോണ്‍ സിന്റെ റിപ്പോര്‍ട്ട് പ്രകാരം അപകടത്തി ല്‍പ്പെട്ട വാഹനങ്ങളില്‍ കുതിര ട്രെയിലറുകള്‍, എസ്യുവികള്‍, പാസഞ്ചര്‍ വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെട്ടിരുന്നു.
പ്രതികൂല കാലാവസ്ഥയിലാണ് .ഈ കൂട്ടിയിടി ഉണ്ടായതെന്ന് ലിയോണ്‍സ് പറഞ്ഞു, കനത്ത കാറ്റിനൊപ്പം മണ്ണ് കൂടി വീണതോടെ കാഴ്ച കുറയുകയും ഇത് അപകടത്തിന് കാരണമാവുകയും ആയിരുന്നു.
അപകടത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അപകടത്തില്‍ പരിക്കേറ്റ 29 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അയോവ കമ്മ്യൂണിറ്റി കോളജ് ബേസ്‌ബോള്‍ ടീം സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 19 വയസ്സുള്ള കളിക്കാരന്‍ മരിച്ചതായി ലിയോണ്‍സ് പറഞ്ഞു. ദൃശ്യപരത കുറവായതിനാല്‍, സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ യാത്ര വൈകിപ്പിക്കാന്‍ ഡ്രൈവര്‍മാരോട് കൊളറാഡോ സ്റ്റേറ്റ് പട്രോള്‍ അഭ്യര്‍ഥിച്ചു
ചൊവ്വാഴ്ച മേഖലയില്‍ ശക്തമായ കാറ്റ് മുന്നറിയിപ്പുകള്‍ പ്രാബല്യത്തില്‍ ഉണ്ട്. പ്യൂബ്ലോയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സമതലങ്ങളില്‍ ''സാധാരണയായി പൊടിക്കാറ്റ് വീശാന്‍'' സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
