റഷ്യയിലെ മെഡിക്കല്‍ സര്‍വകലാശാലയില്‍ 4 ഇന്ത്യന്‍ വിദ്യാര്‍ഥികളെ കുത്തി, അക്രമി അറസ്റ്റില്‍

സ്‌പോര്‍ട്‌സ് ഹാളിലേക്ക് പ്രവേശിച്ച അക്രമി നിരവധി വിദ്യാര്‍ഥികളെ കുത്തി വീഴ്ത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. പ്രതിയെ പിടികൂടുന്നതിനിടെ അക്രമി സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചു

author-image
Biju
New Update
russian medical

മോസ്‌കോ: റഷ്യയിലെ ഉഫയിലുള്ള മെഡിക്കല്‍ സര്‍വകലാശാലയില്‍ നടന്ന കത്തി ആക്രമണത്തില്‍ 4 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്. ഉഫയിലെ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലാണ് സംഭവം. ഇവിടത്തെ സ്‌പോര്‍ട്‌സ് ഹാളിലേക്ക് പ്രവേശിച്ച അക്രമി നിരവധി വിദ്യാര്‍ഥികളെ കുത്തി വീഴ്ത്തുകയായിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. പ്രതിയെ പിടികൂടുന്നതിനിടെ അക്രമി സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ചു.

അതേസമയം, കൗമാരക്കാരനാണ് അക്രമണത്തിനു പിന്നിലെന്നാണ് വിവരം. പരുക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നതിനായി കസാനിലെ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉഫയിലേക്ക് പുറപ്പെട്ടതായി മോസ്‌കോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അതിനിടെ ആക്രമണത്തിനു പിന്നില്‍ രണ്ടു പേര്‍ ഉണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അക്രമികളില്‍ ഒരാളായ 15 വയസ്സുള്ള ആണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. റഷ്യയില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിവിധ മെഡിക്കല്‍ സര്‍വകലാശാലകളില്‍ പഠിക്കുന്നത്.