ഡോ.ഡെത്തിന്റെ ആത്മഹത്യാ യന്ത്രത്തിൽ ആദ്യ മരണം 4 പേർ അറസ്റ്റിൽ

ആത്മഹത്യാ യന്ത്രം എന്ന പേരിലുള്ള ഈ പോഡിനുള്ളിൽ കയറിക്കിടന്ന് ഒരു ബട്ടൺ അമർത്തിയാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കും.

author-image
Anagha Rajeev
New Update
suicide pod
Listen to this article
0.75x 1x 1.5x
00:00 / 00:00

പല വിദേശ രാജ്യങ്ങളും ദയാവധം നിയമവിധേയമാക്കിയിട്ടുണ്ട്. രോഗംമൂലം കഠിനമായ വേദന തിന്ന് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്നവർക്കാണ് ദയാവധത്തിന് അനുമതി നൽകിയിരിക്കുന്നത്. ആരോഗ്യ സംഘത്തിന്റേയും ഡോക്ടർമാരുടേയുമെല്ലാം മേൽനോട്ടത്തിലാണ് ഇത്തരം ദയാവധങ്ങൾ നടക്കുക.

എന്നാൽ സ്വിറ്റ്‌സർലൻഡിൽ അടുത്തിടെ ആത്മഹത്യ എളുപ്പമാക്കുന്ന രീതിയിലുള്ള ഒരു പോർട്ടബ്ൾ പോഡ് അവതരിപ്പിച്ചിരുന്നു. ആത്മഹത്യാ യന്ത്രം എന്ന പേരിലുള്ള ഈ പോഡിനുള്ളിൽ കയറിക്കിടന്ന് ഒരു ബട്ടൺ അമർത്തിയാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കും. സാർകോ എന്നാണ് ഈ ആത്മഹത്യാ യന്ത്രത്തിന് പേര് നൽകിയിരിക്കുന്നത്.

ഡോ.ഡെത്ത് എന്ന് വിളിപ്പേരുള്ള ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ വികസിപ്പിച്ച ഈ യന്ത്രം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ യന്ത്രം എന്ന തരത്തിൽ ചർച്ചകളുണ്ടായിരുന്നു. സാർകോയുടെ ഉപയോഗം നിരോധിക്കണമെന്നും ആശ്യമുയർന്നിരുന്നു. എന്നാലിപ്പോഴിതാ ഈ യന്ത്രം ഉപയോഗിച്ച് ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുകയാണ്.

64-കാരിയായ ഒരു അമേരിക്കക്കാരിയാണ് ഈ യന്ത്രം ഉപയോഗിച്ച് മരിച്ചതെന്നും വടക്കൻ സ്വിറ്റ്‌സർലൻഡിലെ മെരിഷ്വേസനിലെ ഒരു വനമേഖലയിലാണ് ഈ ആത്മഹത്യാ യന്ത്രം ഒരുക്കിയിരുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. ഈ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെ ഷാഫൗസെനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 64-കാരിക്ക്‌ മരിക്കാനുള്ള കാരണങ്ങളൊന്നുമില്ലായിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. തുടർന്നാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരേയും സഹായം നൽകിയവരേയും പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരം അനുസരിച്ച് നടത്തിയ പരിശോധയിലാണ് ആത്മഹത്യാ വിവരം പുറത്തുവന്നതെന്നും പോലീസ് വിശദമാക്കുന്നു.

suicide machine