അമ്മ ഐസ്ക്രീം തട്ടിപറിച്ചു, പൊലീസിനെ വിളിച്ചു 4 വയസുകാരൻ

അമ്മയെ ഇവിടെ നിന്ന് കൂട്ടി കൊണ്ട് പോകണം എന്നും അറസ്റ്റു ചെയ്യണം എന്നായിരുന്നു പരാതിക്കാരന്റെ പ്രശ്നം. ഇടയ്ക്ക് അമ്മ ഫോൺ വാങ്ങി പോലീസിനോട് സംസാരിച്ചെങ്കിലും പരാതി പറച്ചിൽ അവൻ നിർത്തിയില്ല.

author-image
Rajesh T L
New Update
876

അമ്മ ഐസ് ക്രീം തട്ടി പറിച്ചു മകനു നൽകാതെ കഴിച്ചെന്ന വിചിത്ര പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലക്ക് വിളിച്ചു 4 വയസ്സുകാരൻ. എൻ്റെ മമ്മി വളരെ മോശമാണ്," 4 വയസ്സുള്ള കുട്ടി 911 പൊലീസിനെ വിളിച്ചു പരാതി പറഞ്ഞത് ഇങ്ങനെയായിരുന്നു.

അമ്മയെ ഇവിടെ നിന്ന് കൂട്ടി കൊണ്ട് പോകണം എന്നും അറസ്റ്റു ചെയ്യണം എന്നായിരുന്നു പരാതിക്കാരന്റെ പ്രശ്നം. ഇടയ്ക്ക് അമ്മ ഫോൺ വാങ്ങി പോലീസിനോട് സംസാരിച്ചെങ്കിലും പരാതി പറച്ചിൽ അവൻ നിർത്തിയില്ല. കുഞ്ഞിന്റെ നിർബന്ധ പ്രകാരം പൊലീസ് കേസെടുത്തെന്നു പറഞ്ഞു മാധനിപ്പിച്ചു. അമ്മ ഐസ്ക്രീം എടുത്തെന്നും സമ്മതിച്ചു.

ഉദ്യോഗസ്ഥർ എത്തിയപ്പോൾ, കുട്ടി തൻ്റെ അമ്മ തൻ്റെ ഐസ്ക്രീം കഴിച്ചതായി സ്ഥിരീകരിക്കുകയും അതിൻ്റെ പേരിൽ ജയിലിൽ പോകണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഒടുവിൽ അമ്മയെ ജയിലിൽ അടയ്‌ക്കേണ്ട എന്നും തനിക്ക് ഐസ്ക്രീം മാത്രം മതിയെന്ന് കുഞ്ഞു പറഞ്ഞു. പിന്നീട് പൊലീസ് അവൻ ഐസ്ക്രീം വാങ്ങി നൽകി പ്രശ്നം ഒതുക്കി തീർത്തു.

america baby boy boy