യുകെ പാര്‍ലമെന്റില്‍ 40% സ്ത്രീ പ്രാതിനിധ്യം

25 അംഗ മന്ത്രിസഭയില്‍ 11 വനിതകളുടെ പ്രാതിനിധ്യത്തോടെ ബ്രിട്ടന്റെ ചരിത്രം തിരുത്തുന്നതാണ് മന്ത്രിസഭാ രൂപീകരണത്തിലെ കെയ്‌റിന്റെ ഇടപെടല്‍. മന്ത്രിസഭയിലെ സുപ്രധാന വകുപ്പായ ധനവകുപ്പ് മന്ത്രിയായി റേച്ചല്‍ റീവ്സിനെ തിരഞ്ഞെടുത്തു

author-image
Prana
New Update
uk election
Listen to this article
0.75x 1x 1.5x
00:00 / 00:00

യുകെ പൊതു തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. 25 അംഗ മന്ത്രിസഭയില്‍ 11 വനിതകളുടെ പ്രാതിനിധ്യത്തോടെ ബ്രിട്ടന്റെ ചരിത്രം തിരുത്തുന്നതാണ് മന്ത്രിസഭാ രൂപീകരണത്തിലെ കെയ്‌റിന്റെ ഇടപെടല്‍. മന്ത്രിസഭയിലെ സുപ്രധാന വകുപ്പായ ധനവകുപ്പ് മന്ത്രിയായി റേച്ചല്‍ റീവ്സിനെ തിരഞ്ഞെടുത്തു. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ധനവകുപ്പ് മന്ത്രിയായി ഒരു വനിതയെത്തുന്നത്. സാമ്പത്തിക പ്രതിസന്ധി പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്നുവന്ന തിരഞ്ഞെടുപ്പിന് പിന്നാലെയാണ് മന്ത്രിസഭയിലെ സുപ്രാധാന പദവിയിലേയ്ക്ക് ഒരു വനിതയെ കെയ്ര്‍ നിയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മുന്‍ ചൈല്‍ഡ് ചെസ്സ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വിദഗ്ധയുമാണ് റേച്ചല്‍ റീവ്സ്. ധനമന്ത്രിയായി തിരഞ്ഞെടുത്തതിലൂടെ തന്റെ ജീവിതത്തിലെ അഭിമാന നിമിഷം വന്നെത്തിയിരിക്കുകയാണെന്നും ഇത് വായിക്കുന്ന ഒരോ വനിതകളും പെണ്‍കുട്ടികളും തങ്ങളുടെ ആഗ്രഹത്തിന് അതിര്‍വരമ്പുകളില്ലെന്ന് തിരിച്ചറിയണമെന്നും റേച്ചല്‍ ട്വിറ്ററില്‍ കുറിച്ചു.