സൗദിയില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് കത്തിയമര്‍ന്ന് 42 ഹൈദരാബാദ് സ്വദേശികള്‍ മരിച്ചു

ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടെന്നാണ് വിവരം.രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

author-image
Biju
New Update
saudi bus

മക്ക:മദീനയില്‍ ഉംറ ബസ് കത്തി നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.മക്കയില്‍ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് വിവരം.

ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടെന്നാണ് വിവരം.രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1.30) അപകടം നടന്നത്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസിലുണ്ടായിരുന്നവര്‍ തീര്‍ഥാടകര്‍ മുഴുവന്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.