കീവ് : യുക്രെയ്‌നെതിരെ ഇതുവരെ നടത്തിയിട്ടുളളതില്‍ ഏറ്റവും വലിയ ആക്രമണം നടത്തിയിരിക്കുകയാണ് റഷ്യ.അക്രമണം യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും സ്ഥരീകരിച്ചിട്ടുണ്ട്.നാനൂറ് ഡ്രോണുകളും നാല്‍പത് മിസൈലുകളും ഉപയോഗിച്ചാണ് യുക്രെയ്‌നിലുടനീളം റഷ്യ അക്രമണം നടത്തിയിരിക്കുന്നത്.യുക്രെയ്ന്‍ നടത്തിയ 'ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ് ' നു പകരമായാണ് റഷ്യ അക്രമിച്ചത്.റഷ്യന്‍ വ്യോമതാവളങ്ങളെ ലക്ഷ്യം വച്ചുളള അക്രമണമായിരുന്നു ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ്.രാജ്യത്തെ എല്ലാ മേഖലകളിലും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുകയാണ്.റഷ്യന്‍ ആക്രമത്തില്‍ 80ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുറേപേര്‍ കുടുങ്ങിക്കെടക്കുവാന്നും സെലന്‍സ്‌കി പറഞ്ഞു.റഷ്യന്‍ ആക്രമണത്തില്‍ കീവില്‍ മൂന്ന് അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും ലുട്‌സ്‌കില്‍ രണ്ട് സാധാരണക്കാരും ചെര്‍ണിഹിവില്‍ ഒരാളും കൊല്ലപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.