സുഡാനില്‍ സൈനിക വിമാനം പൊട്ടിത്തെറിച്ചു

ഒംദുര്‍മാനിലെ സൈനിക വിമാനത്താവളത്തിനു സമീപമുള്ള ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്.

author-image
Biju
New Update
uuiyt

ഖാര്‍ത്തും: സുഡാനില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 46 പേര്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേന്നാണ് വിവരം. വിമാനം പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. ഒംദുര്‍മാനിലെ സൈനിക വിമാനത്താവളത്തിനു സമീപമുള്ള ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. 

മരിച്ചവരില്‍ ഒരു മുതിര്‍ന്ന കമാന്‍ഡറും ഉള്‍പ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഖര്‍ത്തൂമിലെ മുതിര്‍ന്ന കമാന്‍ഡര്‍ മേജര്‍ ജനറല്‍ ബഹര്‍ അഹമ്മദാണ് മരിച്ചത്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ നിരവധി സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്.

plane crash sudan