കോംഗോ: ആഫ്രിക്കയിലെ കോംഗോയിൽ പടരുന്ന നിഗൂഢ രോഗം ബാധിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ 53 പേർ മരിച്ചതായി റിപ്പോർട്ട്.കാട്ടുതീ പോലെ രോഗം കോംഗോയിൽ പടരുകയാണ്. 431പേർക്കാണ് രോഗം ബാധിച്ചതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.ഫെബ്രുവരി 10-16 തീയതികളിലെ പത്രക്കുറിപ്പിൽ ലോകാരോഗ്യ സംഘടന രോഗത്തെക്കുറിച്ച് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം പകുതിയിലധികം ആളുകളും ലക്ഷണങ്ങൾ കണ്ടുതുടങ്ങി 48 മണിക്കൂറിനുള്ളിൽ മരിക്കുമെന്നാണ്. വവ്വാലുകളുടെ മാംസം വഴിയാകാം രോഗം പടർന്നതെന്ന് പറയപ്പെടുന്നു.ചൈനയിൽ കൊറോണ പടരാൻ കാരണമായി പറയുന്നതും ഇതാണ്.ഇതേ കാരണം തന്നെയാണ് ഇപ്പോൾ കോംഗോയിലും സംഭവിക്കുന്നത്.
കോംഗോയിൽ വവ്വാലിന്റെ മാംസം കഴിച്ച മൂന്ന് കുട്ടികളിലാണ് ആദ്യം രോഗം കണ്ടെത്തിയത്.ഇവരിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നതെന്ന സംശയമുണ്ട്.ആർക്കെങ്കിലും ഈ രോഗം വന്നാൽ,അടുത്ത 48 മണിക്കൂറിനുള്ളിൽ അവർ മരിക്കും.വവ്വാലുകളുടെ മാംസം കഴിച്ച് 48 മണിക്കൂറിനുള്ളിൽ രക്തസ്രാവവും പനിയും ബാധിച്ച് മൂന്ന് കുട്ടികൾ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്ക ഡിവിഷൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
അവരുമായി സമ്പർക്കം പുലർത്തിയിരുന്നവർക്കും,അടുത്തിടപഴകിയവർക്കും,രോഗം ബാധിച്ചിട്ടുണ്ട്.കോംഗോയിലെ പൊളോഗ പ്രദേശത്താണ് രോഗം കൂടുതലായി പടരുന്നത്.ഇതിനെ തുടർന്ന് അടുത്തുള്ള ബോർനെറ്റ് പ്രദേശത്തും 13 പേർക്ക് രോഗം പിടിപെട്ടു.400-ലധികം ആളുകളെയാണ് നിലവിൽ ഇത് ബാധിച്ചിരിക്കുന്നത്.കാലാവസ്ഥാ വ്യതിയാനം മൂലമാണ് സാധാരണയായി സീസണൽ ഇൻഫ്ലുവൻസ ഉണ്ടാകുന്നതെന്ന് പറയപ്പെടുന്നു.മരുന്നുകൾ കഴിച്ചിട്ടും ചിലരുടെ രോഗം ഭേദമായിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.മൂക്കൊലിപ്പ്,ചുമ,കടുത്ത പനി,ശരീരവേദന,തലവേദന,തുമ്മൽ,മൂക്കടപ്പ്,തൊണ്ടവേദന, കണ്ണിൽ നിന്ന് വെള്ളം,മൂക്കിൽ നിന്ന് തൊണ്ടയിലേക്ക് കഫം,രുചിയും മണവും നഷ്ടപ്പെടൽ എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ ചെറുതാണെങ്കിൽ പോലും,രക്തം ഛർദ്ദിക്കാൻ കാരണമാകുന്ന തരത്തിൽ ഗുരുതരമാണ് അവസ്ഥ. ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ച എല്ലാ സാമ്പിളുകളിലും ഇബോള,കൊറോണ,അല്ലെങ്കിൽ മറ്റ് സാധാരണ രക്തസ്രാവ പനികൾ അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.മലേറിയ അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.ലക്ഷണങ്ങൾ സൗമ്യമാണെങ്കിലും പിന്നീട് രക്തം ഛർദ്ദിക്കുന്ന പ്രശ്നമുള്ളതിനാൽ രോഗം ദുരൂഹമാണ്.സാധാരണ സീസണൽ ഇൻഫ്ലുവൻസയിൽ നിന്ന് വ്യത്യസ്തമായി,ഈ പനി ആളുകളെ കൂടുതൽ ബാധിക്കുന്നു. കൂടാതെ, സാധാരണ ജീവിതത്തെ തടസ്സപ്പെത്തുന്ന പോലെയാണ് രോഗത്തിന്റെ രൂപകൽപ്പന.ചിലരിൽ,പനി മാറി ഒരു ആഴ്ചയ്ക്കുള്ളിൽ വീണ്ടും തിരിച്ചെത്തും. ചിലരിൽ പനി 1 ആഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പറയപ്പെടുന്നു.ഇത് നിരവധി ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാരണമായി.ഇതിനർത്ഥം പനി എളുപ്പത്തിൽ സുഖപ്പെടുത്താൻ കഴിയില്ലെന്നാണ്.പലരും കരുതുന്നത് ഇത് കൊറോണ വൈറസ് ആയിരിക്കാമെന്നാണ്.എന്നാൽ കൊറോണ വൈറസ് ആകാൻ സാധ്യതയില്ലെന്നാണ് ലോകാരോഗ്യസംഘടനയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊറോണയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള സീസണൽ ഇൻഫ്ലുവൻസ ആയിരിക്കാമെന്നാണ് നിഗമനം. പക്ഷേ, ലോകാരോഗ്യ സംഘടനയെ പോലും വലച്ചത്ത് രോഗം ബാധിച്ചവർ രക്തം ഛർദ്ദിച്ചതാണ്.