പ്രായത്തെ മറികടന്ന് 60-കാരി നേടിയത് സൗന്ദര്യപട്ടം! ഇനിയാെരുക്കം ആ കനക കിരീടത്തിന്

സൗന്ദര്യ സങ്കൽപ്പങ്ങളുടെയും മത്സരത്തിന്റെയും പരമ്പരാ​ഗത മാനദണ്ഡങ്ങളെയും തകർത്തു കളഞ്ഞാണ് അലസാന്ദ്രയുടെ വിജയം. ഈ സൗന്ദര്യ പട്ടം ചൂടുന്ന പ്രായമേറിയ ആദ്യ വനിതയെന്ന ഖ്യാതിയും ഇനി അലസാന്ദ്രയ്‌ക്ക് സ്വന്തമാണ്.

author-image
Greeshma Rakesh
New Update
alejandra rodríguez

alejandra rodríguez

Listen to this article
0.75x 1x 1.5x
00:00 / 00:00

സ്വപ്നങ്ങൾക്ക്  പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അർജൻ്റീനക്കാരിയായ അലസാന്ദ്ര മാരിസ റോഡ്രിഗസ്.60-ാം വയസിൽ സൗന്ദര്യ മത്സരത്തിൽ യുവതികളോട് മത്സരിച്ച് കനക കിരീടം ചൂടിയാണ് അലസാന്ദ്ര എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്.ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയുടെ വിശ്വസുന്ദരി കിരീടം ചൂടിയാണ് അവർ ചരിത്രത്തിന്റെ ഭാ​ഗമായത്.ലാ പ്ലാറ്റയിൽ നിന്നുള്ള 60-കാരി അഭിഭാഷകയും മാദ്ധ്യമപ്രവർത്തകയുമാണ്.

സൗന്ദര്യ സങ്കൽപ്പങ്ങളുടെയും മത്സരത്തിന്റെയും പരമ്പരാ​ഗത മാനദണ്ഡങ്ങളെയും തകർത്തു കളഞ്ഞാണ് അലസാന്ദ്രയുടെ വിജയം. ഈ സൗന്ദര്യ പട്ടം ചൂടുന്ന പ്രായമേറിയ ആദ്യ വനിതയെന്ന ഖ്യാതിയും ഇനി അലസാന്ദ്രയ്‌ക്ക് സ്വന്തമാണ്. അവളുടെ ആകർഷകതയും സൗന്ദര്യവും വ്യക്തിത്വവും വിധികർത്താക്കളെ മാത്രമല്ലെ ആരാധകരെയും കീഴടക്കി.

ഇവിടെക്കൊണ്ടൊന്നും താൻ നിർ​ത്താൻ ഉ​ദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അവർ ​ദേശീയ- അന്തർദേശീയ മത്സരത്തിന് ഒരുങ്ങുന്നുണ്ടെന്നും വ്യക്തമാക്കി. മെക്സിക്കോയിൽ 2024 ൽ നടക്കുന്ന മിസ് യുണിവേഴ്സ് മത്സരത്തിൽ മാറ്റുരയ്‌ക്കാനും ആ വേദിയിൽ അർജന്റീനയുടെ പതാക പറപ്പിക്കാനും കാത്തിരിക്കുന്നതായി അവർ പറഞ്ഞു.

മത്സരാർത്ഥികൾക്ക് പ്രായപരിധിയില്ലെന്ന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം മുതൽ 18 വയസിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരിക്കാൻ അർഹതയുണ്ടെന്നും അവർ‌ അറിയിച്ചിരുന്നു. മുമ്പ് 18-28 ആയിരുന്നു പ്രായപരിധി.

 





alejandra rodríguez Miss Universe Buenos Aires