7111 കോടി രൂപ കുടിശ്ശിക; ബംഗ്ലാദേശിനുള്ള വൈദ്യുതി നിര്‍ത്തി അദാനി

ജാര്‍ഖണ്ഡില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്ന അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.

author-image
Prana
New Update
electricity

വൈദ്യുതി ഇനത്തില്‍ വന്‍ തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യണ്‍ ഡോളറാണ് (ഏകദേശം 7111 കോടി രൂപ)
വൈദ്യുതി ഇനത്തില്‍ കുടിശ്ശികയുള്ളത്.
ജാര്‍ഖണ്ഡില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്ന അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. 170 മില്ല്യണ്‍ ഡോളറിന്റെ ലൈനപ്പ് ക്രെഡിറ്റും ബംഗ്ലാദേശ് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതും ലഭിച്ചിരുന്നില്ല.
വ്യാഴാഴ്ച വരെ ബംഗ്ലാദേശ് സമയം ചോദിച്ചിരുന്നു. എന്നാല്‍ പണം ശരിയാവാത്ത സ്ഥിതിയാണുളളത്. 1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് ആദാനി നല്‍കികൊണ്ടിരുന്നത്.

 

bangladesh Electricity Adani Group