/kalakaumudi/media/media_files/2025/12/08/jappan-tsunami-2025-12-08-21-22-10.jpg)
ടോക്യോ: ജപ്പാന്റെ വടക്കന്‍ തീരങ്ങളെ നടുക്കി അതിശക്തമായ ഭൂചലനം. ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈ മേഖലയില്‍ അനുഭവപ്പെട്ടത്.
ഭൂചലനത്തെ തുടര്‍ന്ന് അധികൃതര്‍ രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലകള്‍ തീരത്തേക്ക് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
നേരത്തെ, നവംബര്‍ ഒമ്പതിനും ജപ്പാനിലെ വടക്കന്‍ തീരമേഖലയില്‍ വന്‍ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
