ഭീതിയോടെ തായ്‌വാൻ; ഒരു രാത്രി തീരും മുന്നേ എൺപതിലധികം ഭൂചലനങ്ങൾ

6.3 തീവ്രത വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ചിലത് തയ്‌വാൻ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടാക്കി.

author-image
Rajesh T L
Updated On
New Update
taiwan

ഏപ്രിൽ മൂന്നിനുണ്ടായ ഭൂചലനത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ ഹോട്ടൽ കെട്ടിടം

Listen to this article
0.75x 1x 1.5x
00:00 / 00:00

തായ്പേയ്: തിങ്കളാഴ്ച രാത്രി മുതൽ ചൊവാഴ്ച പുലർച്ചെ വരെ തയ്‌വാൻറെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങൾ. 6.3 തീവ്രത വരെ രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ചിലത് തയ്‌വാൻ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടാക്കി. ഗ്രാമീണ കിഴക്കൻ മേഖലകളിലായിരുന്നു  ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

തായ്‌വാനിൽ ഏപ്രിൽ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടർചലനങ്ങളാണ് തയ്‌വാനിലുണ്ടായത്. അന്നത്തെ ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ചതും ഇപ്പോൾ പ്രവർത്തിക്കാത്തതുമായ ഒരു ഹോട്ടൽ കെട്ടിടം ഒരുവശത്തേക്ക് ചെറുതായി ചാഞ്ഞിരിക്കുകയാണെന്ന് ഹുവാലിയനിലെ അഗ്നിശമന വിഭാഗം അറിയിച്ചു.

taiwan earthquake