കീവ്:യുദ്ധം ആരംഭിച്ചതിനുശേഷം ഉക്രയ്‌നിയന്‍ തലസ്ഥാനമായ കീവ് നഗരത്തില്‍ റഷ്യ ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വ്യോമാക്രമണങ്ങളിലൊന്നാണിത്. ഇരു രാജ്യങ്ങളും തമ്മില്‍ നൂറുകണക്കിന് യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്യാന്‍ തുടങ്ങിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം ആരംഭിച്ചത്. ഞായറാഴ്ച രാത്രിയില്‍ ഉക്രെയ്‌നില്‍ റഷ്യന്‍ ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു, കീവ് മേഖലയില്‍ നാല് പേര്‍ മരിച്ചതായി ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റഷ്യന്‍ സൈന്യം ഡൊനെറ്റ്സ്‌ക് മേഖലയിലെ രണ്ട് വാസസ്ഥലങ്ങളും ഉക്രെയ്നിന്റെ വടക്കന്‍ മേഖലയായ സുമിയിലെ ഒരു വാസസ്ഥലവും പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ കീവിലെ അവരുടെ പരാജയപ്പെട്ട മുന്നേറ്റത്തിനുശേഷം, ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകള്‍ ചേര്‍ന്ന കിഴക്കന്‍ ഡോണ്‍ബാസ് പിടിച്ചെടുക്കുന്നതില്‍ റഷ്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
റഷ്യ ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണത്തില്‍ 298 ഡ്രോണുകളും 69 മിസൈലുകളും വിക്ഷേപിച്ചതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു, എന്നാല്‍ 266 ഡ്രോണുകളും 45 മിസൈലുകളും വീഴ്ത്താന്‍ കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. ഉക്രെയ്‌നിന്റെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവ്, തെക്ക് മൈക്കോലൈവ്, പടിഞ്ഞാറ് ടെര്‍നോപില്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.12 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി ഇഹോര്‍ ക്ലൈമെന്‍കോ പറഞ്ഞു. രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വലിയ വ്യോമാക്രമണമാണിത്.അതേസമയം, ചൊവ്വാഴ്ച മുതല്‍ ഉക്രെയ്ന്‍ 788 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തങ്ങളെ ലക്ഷ്യമിട്ടതായി റഷ്യയും ആരോപിച്ചു. മോസ്‌കോയില്‍, പ്രധാന കേന്ദ്രമായ ഷെറെമെറ്റീവോ ഉള്‍പ്പെടെ കുറഞ്ഞത് നാല് വിമാനത്താവളങ്ങളിലെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റഷ്യന്‍ സിവിലിയന്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.