വിയന്ന : തെക്കൻ ഓസ്ട്രിയയിൽ ശനിയാഴ്ച ഓസ്ട്രിയയില്‍ 23കാരന്റെ കുത്തേറ്റ് 14കാരന്‍ മരിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. ഓസ്ട്രിയയിൽ കുടിയേറിതാമസിക്കുന്നസിറിയൻപൗരൻ ആണ്പിടിയിലായത്.
കൊലപതകത്തിന്റെകാരണംഎന്താണ്എന്ന്ഇതുവരെ അറിവായിട്ടില്ലെന്ന് പൊലീസ് വക്താവ് റെയ്‌നർ ഡിയോണിസിയോ പറഞ്ഞു. അക്രമിയെകുറിച്ച്കുടുതൽവിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുഡ് ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്ന 42കാരൻ സംഭവത്തിന് ദൃക്‌സാക്ഷിയായതായി പോലീസ് പറഞ്ഞു.
ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും രണ്ട് പേർക്ക് നിസാര പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഓസ്ട്രിയൻ പ്രവിശ്യയായ കരിന്തിയ ഗവർണർ പീറ്റർ കൈസർ കൊല്ലപ്പെട്ട 14 വയസ്സുകാരൻ്റെ കുടുംബത്തിന്അനുശോചനം രേഖപ്പെടുത്തി. കൺസർവേറ്റീവ് പാർട്ടി നേതാവ് ക്രിസ്റ്റ്യൻ സ്റ്റോക്കർആക്രമണകാരിയെ "നിയമത്തിന് മുന്നിൽ കൊണ്ടുവരണം, നിയമത്തിൻ്റെ മുഴുവൻ ശക്തിയോടെയും ശിക്ഷിക്കണം." എന്ന് എക്സിൽപറഞ്ഞു.
"നമ്മൾ എല്ലാവരും സുരക്ഷിതമായ ഓസ്ട്രിയയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു, ഇതിനർത്ഥം "ഭാവിയിൽ ഇത്തരം ഭീകരപ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിന്" രാഷ്ട്രീയ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ ഡെമോക്രാറ്റുകളുടെ നേതാവ് ആൻഡ്രിയാസ് ബാബ്ലർ "നിയമത്തിൻ്റെ മുഴുവൻ ശക്തിയും" ഉപയോഗിക്കണമെന്ന് എക്‌സിൽ പറഞ്ഞു. "ഇതുപോലുള്ള കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ സംഭവിക്കാൻ പാടില്ല." അദ്ദേഹംകൂട്ടിചേർത്ത്.
പ്രതി ഒറ്റയ്ക്കാണോ പ്രവർത്തിച്ചതെന്ന് വ്യക്തമല്ലെന്നും കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. അക്രമിയും ഇരയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയാണ്.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2024-ൽ 24,941 വിദേശികൾ ഓസ്ട്രിയയിൽ അഭയം തേടി. അപേക്ഷകരിൽ ഏറ്റവും കൂടുതൽ പേർ സിറിയയിൽ നിന്നുള്ളവരായിരുന്നു, തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനും.
ബഷാർ അസദിൻ്റെ പതനത്തെത്തുടർന്ന് സിറിയൻ പൗരന്മാന്മാർഓസ്ട്രിയയിൽ അഭയംതേടിയിട്ടുണ്ട്. തീവ്ര വലതുപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ കടന്നുകയറുന്നതോടെ പല യൂറോപ്യൻ രാജ്യങ്ങളിലും കുടിയേറ്റ വിഷയം ചർച്ചയാകുന്നു.
ഓസ്ട്രിയയിൽ, കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു പ്രധാന വിഷയമായിരുന്നു കുടിയേറ്റം.