കേരളത്തിലെ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവാസി വ്യവസായിയുടെ സഹായഹസ്തം

വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ ഗുഡ്വില്‍ അംബാസിഡറും കൊല്ലം സ്വദേശിയുമായ എന്‍.എം പണിയ്ക്കരുടെ  ദുബായില്‍ പ്രവര്‍ത്തിയ്ക്കുന്ന   'എക്‌സ്‌പെര്‍ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ് ഷിപ്പിയാര്‍ഡുമായി' ചേര്‍ന്നാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍  ആരംഭിയ്ക്കുന്നത്.

author-image
Web Desk
New Update
gggggggggggggg
Listen to this article
0.75x 1x 1.5x
00:00 / 00:00

ബി.വി. അരുണ്‍ കുമാര്‍മറൈന്‍ വിഭാഗത്തില്‍ സൗജന്യ പരിശീലനം നല്‍കും

ഉദ്യമത്തിന് പിന്നില്‍ കൊല്ലം സ്വദേശിയായ മുരളീധരപ്പണിക്കര്‍

കെ-ഡിസ്‌കുമായി എംഒയു ഒപ്പുവച്ചു

വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്

മികവ് തെളിയിക്കുന്നവര്‍ക്ക് എക്‌സ്പര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസില്‍ ജോലി

തലസ്ഥാനത്ത് മറൈന്‍ ട്രെയിനിംഗ് ഇന്‍സ്റ്റ്റ്റിയൂട്ട് ആരംഭിക്കുമെന്ന് മുരളീധരപ്പണിക്കര്‍തിരുവനന്തപുരം: കേരളത്തില്‍ വ്യവസായ പരിശീലന കേന്ദ്രങ്ങളില്‍ (ഐടിഐ) പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറൈന്‍ വിഭാഗത്തില്‍ പ്രത്യേക പരിശീലനത്തിന് വഴിയൊരുക്കി പ്രവാസി വ്യവസായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ ഗുഡ്വില്‍ അംബാസിഡറും കൊല്ലം സ്വദേശിയുമായ എന്‍.എം പണിയ്ക്കരുടെ  ദുബായില്‍ പ്രവര്‍ത്തിയ്ക്കുന്ന   'എക്‌സ്‌പെര്‍ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ് ഷിപ്പിയാര്‍ഡുമായി' ചേര്‍ന്നാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍  ആരംഭിയ്ക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ സംരംഭമായ കെ-ഡിസ്‌കുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള എംഒയു കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന ചടങ്ങില്‍ എക്‌സ്പര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ് എംഡി എന്‍. മുരളീധരപ്പണിക്കറും കെ-ഡിസ്‌ക് മെംബര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണനും തമ്മില്‍ ഒപ്പുവച്ചു. ഇതോടെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനംഗ് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് മറൈന്‍ വിഭാഗത്തില്‍ സൗജന്യ പരിശീലനം ലഭിക്കും.വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരള സര്‍ക്കാരിന്റെ ഉപദേശക സമിതിയായ കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലുമായി സഹകരിച്ചു   മറൈന്‍ സര്‍വീസ് മേഖലയില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ലോകോത്തര നിലവാരമുള്ള നൈപുണ്യ പരിശീലനം ദുബായിലും കേരളത്തിലും നല്‍കി ലോക രാജ്യങ്ങളിലെ മറൈന്‍ സര്‍വീസ് മേഖലയില്‍ കേരളത്തിന്റെ വിഞ്ജാന മൂലധനവും തൊഴില്‍ നൈപുണ്യവും അടയാളപ്പെടുത്തുവാന്‍ കേരള സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിയ്ക്കുവാന്‍ സന്നദ്ധമാണെന്ന് കെ-ഡിസ്‌കുമായി ധാരണാപത്രം ഒപ്പുവെച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍ ഗുഡ്വില്‍ അംബാസിഡറും, 'എക്‌സ്‌പെര്‍ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ്  ഷിപ്പിയാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ എന്‍.എം പണിക്കര്‍ പറഞ്ഞു.വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജിയണ്‍  കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗള്‍ഫില്‍ തുടക്കം കുറിയ്ക്കാന്‍ കഴിഞ്ഞത് ശ്ലാഖനീയമാണെന്നും, കേരളത്തിലെ തൊഴില്‍ അന്വേഷകരെയും തൊഴില്‍ സംരംഭകരേയും തമ്മില്‍ ഗള്‍ഫ്  മേഖലയില്‍ സംയോജിപ്പിയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ കെ-ഡിസ്‌ക്  സി.ഇ.ഒ  ഡോ. പി. വി ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു.വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ആളോഹരി വരുമാന നിലവാരത്തിലേക്ക് കേരളം വളരുവാന്‍ ആവിശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനൊപ്പം ഒരുമിച്ചു പ്രവര്‍ത്തിയ്ക്കാന്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ തയ്യാറാണെന്ന്  ഗ്ലോബല്‍ പ്രസിഡണ്ട് ജോണ്‍ മത്തായി പറഞ്ഞു.നിലവില്‍ സംസ്ഥാനത്ത് ഐടിഐകളിലും പോളിടെക്‌നിക്കുകളിലും ഇന്‍ഡസ്ട്രിയല്‍ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മറൈന്‍ വിഭാഗത്തിലേക്ക് പരിശീലനങ്ങള്‍ ലഭിക്കാറില്ല. ഇതിനു കാരണം അത്തരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളോ, കോളേജുകളോ കേരളത്തില്‍ ഇല്ലെന്നതുതന്നെയാണ്. ഇതു മനസിലാക്കി എക്‌സ്പര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ് എംഡി മുരളീധരപ്പണിക്കര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാന്‍ മുന്നോട്ടു വരികയായിരുന്നു. ലോകത്തു തന്നെ വളരെ പ്രാധാന്യമുള്ള ഒന്നാണ് മറൈന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍. ഏറ്റവുമധികം സംഭാവന ചെയ്യുന്നതും അവരാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്നു ജനവിഭാഗവും പണിയെടുക്കുന്നതും ഈ മേഖലയിലാണ്.എന്നിട്ടും അത്തരത്തിലുള്ള ഒരു പരിശീലന സംവിധാനം കേരളത്തില്‍ വന്നിട്ടില്ല. മറൈന്‍ ട്രേഡുകളിലേക്കുള്ള പരിശീലനം കേരളത്തില്‍ അത്യന്താപേക്ഷിതമാണെന്ന് പണിക്കര്‍ക്ക് നന്നായറിയാം. ഈ ട്രേഡുകളില്‍ പരിശീലനം ലഭിക്കുകയാണെങ്കില്‍ അവരുടെ ജോലിസാധ്യത വളരെ വലുതാണ്. സൂയസ് കനാല്‍ പത്തു ദിവസം അടച്ചിട്ടപ്പോള്‍ തന്നെ ജോലജനത അതിന്റെ ബുദ്ധിമുട്ട് അറിഞ്ഞതാണ്. ലോകത്ത് നടക്കുന്ന ചരക്കു ഗതാഗതത്തിന്റെ 15 ശതമാനം മാത്രമാണ് സൂയസ് കനാലിലൂടെ നടക്കുന്നുള്ളുവെങ്കിലും ലോകജനത അതിന്റെ ബുദ്ധിമുട്ടറിഞ്ഞു. കപ്പല്‍ ഗതാഗതത്തിലൂടെയാണ് ലോകത്തിന്റെ നിലനില്‍പ്പുതന്നെ. കേരളത്തില്‍ പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് കൃത്യമായ പരിശീലനം ലഭിക്കാറില്ല. ഇത് പലരുടെയും വിദൂര ജോലിസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാറുണ്ട്. ഇതു മനസിലാക്കിയാണ് എക്‌സ്പര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ് എംഡി എന്‍. മുരളീധരപ്പണിക്കര്‍ സര്‍ക്കാരിനു മുന്നില്‍ ഇത്തരമൊരു സഹായം വാഗ്ദാനം ചെയ്തത്. മലയാളികളുടെ ജോലിസാധ്യതകള്‍ മുന്‍കൂട്ടി കണ്ടു കൂടിയാണ് പണിക്കര്‍ ഇത്തരമൊരു ദൗത്യം ഏറ്റെടുത്തത്.മറൈന്‍ വെല്‍ഡിംഗ്, ഫാബ്രിക്കേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ കേരളത്തില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമില്ല. ഈ അഭാവം മനസിലാക്കിയ മുരളീധരപ്പണിക്കര്‍ക്ക് കേരളത്തില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ഒരു മറൈന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിയൂട്ട് തുടങ്ങാനാണ് ആഗ്രഹം. ഈ ആഗ്രഹം അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധിയായ കെ-ഡിസ്‌ക് മെംബര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണനുമായി പങ്കുവച്ചു. ഇത്തരം കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്ന കുട്ടികളെ സര്‍ക്കാര്‍ തന്നെ റിക്രൂട്ട് ചെയ്ത് പണിക്കരുടെ എക്‌സ്പര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസില്‍ പരിശീലനത്തിനായി അയക്കും. ഇതുസംബന്ധിച്ച മറ്റു നടപടികള്‍ സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് ചെയ്യുമെന്ന് ഉണ്ണികൃഷ്ണന്‍ അറിയിച്ചു.സര്‍ക്കാര്‍ റിക്രൂട്ട് ചെയ്യുന്ന കുട്ടികള്‍ക്ക് ഒരു ഇന്റേഷന്‍ഷിപ്പ് പ്രോഗ്രാമെന്ന രീതിയിലാകും പണിക്കരുടെ എക്‌സ്പര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസില്‍ പരിശീലനം നല്‍കുക. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എക്‌സ്പര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ് സര്‍ട്ടിഫിക്കറ്റും നല്‍കും. എക്‌സ്പര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസ് ഒരു അന്താരാഷ്ട്ര അംഗീകൃത ഷിപ്പ് യാര്‍ഡാണ്. അതിനാല്‍ അവിടെനിന്നും പരിശീലനം നേടുന്നവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന് മറ്റു രാജ്യങ്ങളില്‍ അംഗീകാരമുണ്ട്. അതിനാല്‍ ഇവരുടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് മറ്റു രാജ്യങ്ങളില്‍ ജോലി ലഭിക്കുന്നതിനും ഗുണം ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ വരെ പണിക്കരുടെ കമ്പനിയില്‍ പരിശീലനം നേടിവരുന്നുണ്ട്.കേരളത്തില്‍ ഇന്‍ഡസ്ട്രിയല്‍ ട്രേഡുകള്‍ പഠിച്ചിറങ്ങിയവര്‍ക്ക് മൂന്നു മാസം കൊണ്ട് മറൈന്‍ പരിശീലനം പൂര്‍ത്തിയാക്കാമെന്ന് മുരളീധരപ്പണിക്കര്‍ വ്യക്തമാക്കി. പരിശീലന കാലയളവില്‍ കഴിവു തെളിയിക്കുന്നവരെ തന്റെ കമ്പനില്‍ ഒഴിവുകള്‍ നോക്കി നിയമിക്കുമെന്നും അദ്ദേഹം ബിഗ് ന്യൂസിനോടു പറഞ്ഞു. പല ഐടിഐകളിലും കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും തിയറി ക്ലാസുകള്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. അവര്‍ക്ക് ആവശ്യമായ പ്രാക്റ്റിക്കല്‍ ലഭിക്കാറില്ല. കോഴ്‌സിന്റെ ഭാഗമായി വര്‍ക്ക് ഷോപ്പില്‍ ടൂളുകള്‍ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഓരോ ടൂളും എങ്ങനെ ഉപയോഗിക്കണമെന്നതു സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാറില്ല. ഇത് പഠിച്ചിറങ്ങുന്നവരുടെ ജോലിസാധ്യതയാണ് നഷ്ടപ്പെടുന്നത്. പലരും വിവിധ രാജ്യങ്ങളില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ എന്തൊക്കെ ചെയ്യാന്‍ അറിയാമെന്നു ചോദിച്ചാല്‍ ഒന്നും അറിയില്ല. വര്‍ഷങ്ങളായി കേരളത്തില്‍ തുടര്‍ന്നുവരുന്ന വിദ്യാഭ്യാസ രീതിയാണിതെന്ന് പണിക്കര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണനുമായി പുതിയ ആശയം രൂപപ്പെട്ടതും പണിക്കര്‍ അതിന് മുന്നോട്ടു വന്നതും.1978ല്‍ ദുബായിലെത്തിയ മുരളീധരപ്പണിക്കര്‍ ഏതാണ്ട് 22 വര്‍ഷക്കാലം വിവിധ കപ്പല്‍ റിപ്പയറിങ് കമ്പനികളില്‍ ജോലി ചെയ്ത ശേഷം 2000ത്തില്‍ ഒരു ചെറിയ കപ്പല്‍ റിപ്പയറിങ് കമ്പനി തുടങ്ങി. ദുബായ് ആസ്ഥാനമാക്കി അറബിയുടെ സഹായത്തോടെ തുടങ്ങിയതാണ് എക്സ്പേര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസ്. വാടക കെട്ടിടത്തില്‍ തുടങ്ങിയ ആ കമ്പനി വീണ്ടും 22 വര്‍ഷം കഴിഞ്ഞപ്പോള്‍ ദുബായ് മാരിടൈം ഫ്രീസോണില്‍ പണിക്കര്‍ക്കായി അനുവദിച്ചുകിട്ടിയ സ്ഥലത്ത് സ്വന്തമായി ഓഫീസ് സമുഛയവും മറൈന്‍ വര്‍ക്ക്ഷോപ്പുകളും എല്ലാം ഉള്ള മലയാളികള്‍ക്കെന്നല്ല ഇന്ത്യക്കാര്‍ക്ക് തന്നെ അഭിമാനിക്കാവുന്ന ഒരു മഹാപ്രസ്ഥാനമായി മാറിയിരിക്കുകയാണ്. ഇന്നിവിടെ കപ്പല്‍ റിപ്പയറിങ് മാത്രമല്ല കപ്പല്‍ നിര്‍മാണവും നടക്കുന്നു. ആദ്യത്തെ കപ്പലിന് പണിക്കര്‍ എന്ന് അറബി തന്നെ പേരിട്ടതും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഇപ്പോള്‍ അഞ്ചാമത്തെ കപ്പലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.തനിക്ക് ലഭിച്ചിട്ടുള്ള ഈ ഉയര്‍ച്ചയുടെ പിന്നിലെ ശക്തി പൂര്‍വികരുടെ സത്കര്‍മ്മങ്ങള്‍ കൊണ്ട് ലഭിച്ചിട്ടുള്ള ശ്രീനാരായണ ഗുരുദേവ കടാക്ഷം ഒന്നു മാത്രമാണെന്ന അടിയുറച്ച വിശ്വാസമാണ് ഇന്നും തൊഴിലാളികള്‍ക്കൊപ്പം അവരുടെ യൂണിഫോം ധരിച്ച് ജോലിചെയ്യുന്ന പണിക്കരെ അടിപതറാതെ മുന്നോട്ടു നയിക്കുന്നത്.വാറണപ്പള്ളി തറവാട്ടിലെ കൗസല്യയുടെ മകനും സ്വന്തമായി പടുത്തുയര്‍ത്തിയ കൊല്ലത്ത് നീരാവിലെ ഹൈസ്‌കൂളും സ്ഥലവും ശ്രീനാരായണ ഗുരുദേവന് സമര്‍പ്പിച്ച കേശവന്‍ മുതലാളിയുടെ ചെറുമകള്‍ സുജാതയുടെ ഭര്‍ത്താവുമായ മുരളീധരപ്പണിക്കര്‍ക്ക് ഗുരുദേവ കടാക്ഷമല്ലാതെ മറ്റൊന്നുമല്ല തന്റെ ഉയര്‍ച്ചയുടെ കാരണമെന്നേ ചിന്തിക്കാന്‍ സാധിക്കു. ശ്രീനാരായണ മെഡിക്കല്‍കോളേജിന്റെ മുന്‍ പ്രസിഡന്റും ഡയറക്ടറും നിരവധി ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറായും പണിക്കര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്.

kerala ITI students