മദീന ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗവർണമെന്റ് ഉന്നതതല പ്രതിനിധിസംഘം മദീനയിൽ എത്തും.

വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. മരിച്ചവരെ തിരിച്ചറിയാൻ ഇവരുടെ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്

author-image
Devina
New Update
madeena accident

മദീന :മദീനയിൽ നടന്ന ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഉന്നതതല പ്രതിനിധി സംഘം മദീനയിൽ എത്തും .

ഹജ്ജ്, ഉംറ മന്ത്രാലയം ഉൾപ്പെടെയുള്ള സൗദി അധികാരികളുമായി സഹകരിച്ചു  പൂർണ്ണ സഹായം നൽകുന്നതിനും ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റിസ് എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ഉന്നതതല പ്രതിനിധി സംഘമാണ് മദീനയിൽ എത്തുന്നത്.

വിദേശകാര്യ മന്ത്രാലയം സെക്രട്ടറി അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. മരിച്ചവരെ തിരിച്ചറിയാൻ ഇവരുടെ ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ട്.

ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ അടക്കം എല്ലാ കോൺസുലേറ്റ് ഉദ്യോഗസ്ഥരും സജീവമായി  രംഗത്തുണ്ട്.

മരിച്ചവരിൽ ചിലരെ മദീനയിൽ ഖബറടക്കുവാനുള്ള സമ്മതപത്രം ബന്ധുക്കൾ നൽകിയിട്ടുണ്ട്.

മുഴുവൻ പേരുടെയും സമ്മതപത്രം ലഭിക്കുന്നതോടെ മൃതദേഹം മദീനയിൽ ഖബറടക്കും.