സൗദി സ്വദേശിയെ വധിച്ച പാലക്കാട്ടുകാരന്റെ വധശിക്ഷ നടപ്പാക്കി

യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്ന സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്.

author-image
Prana
Updated On
New Update
court
Listen to this article
0.75x 1x 1.5x
00:00 / 00:00

സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി. യൂസുഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്ന സ്വദേശി പൗരനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന്റെ (63) വധശിക്ഷയാണ് നടപ്പാക്കിയത്. റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുറഹ്മാന്റെ വധശിക്ഷ ഇന്ന് രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൊലപാതകം നടന്നയുടന്‍ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയില്‍ ഇളവ് തേടി സുപ്രീംകോടതിയെയും റോയല്‍ കോര്‍ട്ടിനെയും സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു. സൗദി വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കില്‍ ആംഫറ്റാമിന്‍ മയക്ക് ഗുളികകള്‍ കടത്തിയ കേസില്‍ പിടിയിലായ ഈദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദ് അല്‍ അമീരി എന്ന സൗദി പൗരന്റെ വധശിക്ഷയും ഇന്ന് രാവിലെ നടപ്പാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കേസിലും സുപ്രീംകോടതി സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയും റോയല്‍ കോര്‍ട്ടും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെക്കുകയായിരുന്നു.

death penalty saudi arabia execution of death penalty