/kalakaumudi/media/media_files/2026/01/27/flight-2026-01-27-07-16-54.jpg)
വാഷിങ്ടന്‍: യുഎസിലുടനീളം ആഞ്ഞടിക്കുന്ന കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 13,000 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 4,380 വിമാന സര്‍വീസുകള്‍ വൈകുന്നു. കനത്ത മഞ്ഞുവീഴ്ച യാത്രകളെ തടസ്സപ്പെടുത്തുകയും ഗതാഗത ശൃംഖലകളെ താറുമാറാക്കുകയും ചെയ്തു. രാവിലെ 8:20-ന് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ ഏകദേശം 14% റദ്ദാക്കി. ഞായറാഴ്ച 11,000-ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിരിയത്തിന്റെ കണക്കനുസരിച്ച്, കോവിഡിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
അമേരിക്കന്‍ എയര്‍ലൈന്‍സിനാണ് തിങ്കളാഴ്ച ഏറ്റവുമധികം വൈകിയോടിയത്. ഏകദേശം 900 വിമാനങ്ങള്‍ റദ്ദാക്കുകയും 600 എണ്ണം വൈകുകയും ചെയ്തു. തൊട്ടുപിന്നാലെ റിപ്പബ്ലിക് എയര്‍വേയ്സ്, ജെറ്റ്ബ്ലൂ എയര്‍വേയ്സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവയാണ്. മക്കാറ്റിനെ തുടര്‍ന്ന് കാര്‍ഗോ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. രണ്ട് ഡസനിലധികം യുഎസ് സംസ്ഥാനങ്ങളെ ഹിമക്കാറ്റ് ബാധിച്ചു. ഹിമക്കാറ്റ് റോഡ് യാത്രയെയും തടസ്സപ്പെടുത്തി. മഞ്ഞുവീഴ്ച, ശക്തമായ കാറ്റ്, ഐസ് എന്നിവ കൂടുതല്‍ വ്യാപിക്കുന്നതോടെ ഡ്രൈവിങ് സാഹചര്യങ്ങള്‍ അപകടകരമാകുമെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
