പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു; പരിക്കേറ്റ ഭർത്താവും കുട്ടികളും ചികിത്സയിൽ

അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ റിലീസിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. ഹെെദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് മരിച്ചത് (39).

author-image
Rajesh T L
Updated On
New Update
MOB

അല്ലു അർജുൻ നായകനായ പുഷ്പ 2വിന്റെ റിലീസിനെ  തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട്  ഒരാൾ  മരിച്ചു.ഹെെദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് മരിച്ചത് (39). ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കിനും (7) ഒപ്പമാണ്  രേവതി പ്രീമിയർ ഷോ കാണാൻ എത്തിയത്.

തിക്കിലും തിരക്കിലും പെട്ട് രേവതി ബോധരഹിതയായി  നിലത്തേക്ക്  മറിഞ്ഞു വീഴുകയായിരുന്നു. ആൾക്കൂട്ടം   രേവതിയുടെ പുറത്തേക്ക് വീണതോടെ നില അതീവ  ഗുരുതരമായി. രേവതിയോടൊപ്പമുണ്ടായിരുന്ന  മകൻ തേജുവും ബോധരഹിതനായി നിലത്തേക്ക്  വീണു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല.എന്നാൽ  തേജിന്റെ ആരോഗ്യനില തൃപ്തികരമാണ്.പരിക്കേറ്റ രേവതിയുടെ ഭർത്താവ് ഭാസ്കറും മകൾ സാൻവിയും ചികിത്സയിലാണ്.പ്രീമിയർ ഷോയ്ക്കെത്തിയ അല്ലു അർജുനെ കാണാൻ ആരാധകരുടെ വലിയ  ഉന്തും തള്ളുമുണ്ടായതാണ് ഒരാളുടെ മരണത്തിനു  കാരണമായത്. രാത്രി 11 മണിക്കായിരുന്നു  പ്രീമിയർ ഷോ.പ്രീമിയർ കാണാൻ അല്ലു അർജുൻ എത്തുമെന്ന് അവസാന നിമിഷം വിവരമറിഞ്ഞ ആളുകൾ കൂട്ടത്തോടെ  തിയേറ്ററിലേക്ക് എത്തി.അതേസമയം ബംഗളൂരുവിലെ ഉർവശി തിയേറ്ററിൽ ഇന്നലെ രാത്രിയിലെ ഷോയ്ക്കിടയിൽ   റിലീസ് സ്ക്രീനിന് മുന്നിൽ  തീപ്പന്തം കത്തിച്ച നാല് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

pushpa 2 pushpa 2 the rule alluarjun