ലാഹോര്‍: ലഷ്‌കര്‍ ഇ തയ്ബയുടെ ഉപസംഘടനയായ ജമാത് ഉദ്-ദവ ഭീകരസംഘടനയുടെ ഡെപ്യൂട്ടി ലീഡര്‍ ഹാഫിസ് അബ്ദുള്‍ റഹ്മാന്‍ മക്കി അന്തരിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് അബ്ദുള്‍ റഹ്മാന്‍ മക്കി.ഹൃദയാഘാതത്തെത്തടുര്‍ന്നായിരുന്നു അന്ത്യം.
രാവിലെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നുവെന്ന് ജമാത് ഉദ്-ദവ നേതാക്കള്‍ അറിയിച്ചു.പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കുറച്ചു നാളായി ഇദ്ദേഹം ലാഹോറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതിനിടെയാണ് അന്ത്യം.
2023 ല്‍, ഐക്യരാഷ്ട്രസഭ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. കൂടാതെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും, യാത്രാ വിലക്ക്, ആയുധ ഉപരോധം എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് മക്കിയെ 2020 ല്‍ തീവ്രവാദ വിരുദ്ധ കോടതി ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു.