ഹനിയയെ ചതിച്ചത് ഏസി; ഇസ്രായേൽ പദ്ധതി പുറത്ത് വന്നു

ഒരു വര്‍ഷത്തിലേറെയായി ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ഹമാസ് നേതാക്കളെ ഓരോരുത്തരെയായി ഇസ്രയേല്‍ വകവരുത്തുന്നു.ഏറ്റവും ഒടുവില്‍ ഹമാസിന്റെ മാസ്റ്റര്‍ ബ്രെയിന്‍ എന്നറിയപ്പെട്ട സിന്‍വറിനെയാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയത്.

author-image
Rajesh T L
New Update
haniya

ഒരു വര്‍ഷത്തിലേറെയായി ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ഹമാസ് നേതാക്കളെ ഓരോരുത്തരെയായി ഇസ്രയേല്‍ വകവരുത്തുന്നു. ഏറ്റവും ഒടുവില്‍ ഹമാസിന്റെ മാസ്റ്റര്‍ ബ്രെയിന്‍ എന്നറിയപ്പെട്ട സിന്‍വറിനെയാണ് ഇസ്രയേല്‍ കൊലപ്പെടുത്തിയത്.ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയയെ കൊലപ്പെടുത്തിയ സംഭവം ലോകത്തെ ഞെട്ടിച്ചു. ഇറാനില്‍ വച്ചാണ് ഹനിയ കൊല്ലപ്പെട്ടത്. അതും അതീവ സുരക്ഷാ മേഖലയില്‍ വച്ച്.ദീര്‍ഘനാളത്തെ ആസൂത്രണത്തിന് ഒടുവിലാണ് ഹനിയയെ കൊലപ്പെടുത്തിയത് എന്ന റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തുവന്നത്. ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തെഹ്‌റാനില്‍ എത്തിയതായിരുന്നു ഹനിയ.അതിനിടയിലാണ് ഹനിയയെ കൊലപ്പെടുത്തിയത്.

ഹനിയയെ വധിക്കാന്‍ ഇസ്രയേല്‍ തയ്യാറാക്കിയ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുരുന്നത്. ഒരു എസി യൂണിറ്റാണ് ഹനിയയുടെ വിധി നിശ്ചയിച്ചത്.ഹനിയ താമസിച്ചിരുന്ന എസി യൂണിറ്റ് തകരാറിലായിരുന്നു. ഇതേ തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് ഹനിയയെ മാറ്റി.അതോടെ പദ്ധതി പരാജയപ്പെടും എന്നു തന്നെ ഇസ്രയേല്‍ ഉറപ്പിച്ചു. 

ഹമാസിന്റെ പ്രധാന നേതാക്കളിലൊരാളായ ഹനിയയെ കൊല്ലാന്‍ ഇസ്രായേല്‍ തയ്യാറാക്കിയ പദ്ധതിയെ കുറിച്ച് ഇസ്രായേല്‍  മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലേക്ക് പോകുമ്പോള്‍  ഹനിയയെ വധിക്കാനാണ് പദ്ധതി തയ്യാറാക്കിയത്.ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് പ്രധാന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ദൗത്യത്തിനിറങ്ങിയത്.

അതനുസരിച്ച് ഹമാസ് നേതാവ് ഹനിയയുടെ പേര് ഇസ്രായേലിന്റെ ടോപ് ഹിറ്റ് ലിസ്റ്റില്‍ തന്നെ ഉണ്ടായിരുന്നു. ഇസ്മായില്‍  ഹനിയ ഖത്തറിലാണ് താമസിക്കുന്നതെങ്കിലും,അദ്ദേഹത്തെ അവിടെ വച്ച് കൊല്ലുന്നത് ബന്ദി ചര്‍ച്ചകളെ അപകടത്തിലാക്കുമെന്നതിനാല്‍, ഇസ്രായേല്‍ മറ്റ് പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. 

തുര്‍ക്കിയിലോ മോസ്‌കോയിലോ ടെഹ്റാനിലോ വെച്ച് ഹനിയയെ കൊല്ലാനാണ് ഇസ്രായേല്‍ പദ്ധതിയിട്ടത്.എന്നാല്‍, തുര്‍ക്കിയിലോ റഷ്യയിലോ കൊല്ലപ്പെട്ടാല്‍ നയതന്ത്ര പ്രശ്നം സൃഷ്ടിക്കുമെന്നതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചു. ഇറാനുമായി ഇസ്രയേല്‍ സംഘര്‍ഷത്തിലാണ് മുന്നോട്ടുപോകുന്നത്.അതിനാല്‍,ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്‍ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. 

വടക്കന്‍ ടെഹ്റാനിലെ സാദത്ത് അബാദിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസിലാണ് ഹനിയ തെഹ്‌റാനില്‍ എത്തുമ്പോള്‍ താമസിച്ചിരുന്നത്.അവിടെ കനത്ത സുരക്ഷയുണ്ടായിട്ടും ഇസ്രായേലി ഇന്റലിജന്‍സ് അവിടെ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഒടുവില്‍ പ്ലാന്‍ ചെയ്ത പോലെ ഹനിയയെ വിധിക്കുകയും ചെയ്തു.ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റയ്സിയുടെ സംസ്‌കാര ചടങ്ങിനിടെ കഴിഞ്ഞ മേയില്‍ ഹനിയയെ വധിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്.എന്നാല്‍ ചില കാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിച്ചു. 

ജൂലൈ അവസാനം മസൂദ് പെസെഷ്‌കിയാന്‍ ഇറാന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍,ഹനിയ ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി. തുടര്‍ന്നാണ് വധിക്കാനുള്ള പദ്ധതി നടപ്പിലാക്കിയത്.എസി യൂണിറ്റ് ഹനിയയുടെ ഹനിയ താമസിക്കുന്ന മുറിയില്‍ നുഴഞ്ഞു കയറി ഇപ്രവൈസ്ഡി എക്‌സ്‌പ്ലോസീവ് ഡിവൈസ് സ്ഥാപിച്ചു. ഇസ്രായേല്‍ എല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നു.അതിനിടെ, മുറിയിലെ എസി യൂണിറ്റ് തകരാറിലായി.ഇതോടെ മറ്റൊരു മുറിയിലേക്ക് ഹനിയയെ മാറ്റുമെന്ന് ഇസ്രയേല്‍ ഭയപ്പെട്ടു.അതോടെ മാസങ്ങള്‍ നീണ്ട പദ്ധതി പൊളിയും. 

എന്നാല്‍, എസി യൂണിറ്റ് ശരിയാക്കി. ഇതോടെ ഉടന്‍ തന്നെ ഹനിയ മുറിയിലേക്ക് തിരിച്ചെത്തി.ആസൂത്രണം ചെയ്തതുപോലെ,പുലര്‍ച്ചെ 1:30 ന് ഇസ്രായേല്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍  ഹനിയ തല്‍ക്ഷണം കൊലപ്പെട്ടു.ഇറാന്‍ സുരക്ഷാ സേനയെ പോലും മറികടന്നാണ് ഇസ്രായേല്‍ ഹനിയയുടെ മുറിയില്‍ കടന്നുകയറി സ്‌ഫോടക വസ്തു സ്ഥാപിച്ചത്.സംഭവം ഇറാന് വലിയ നാണക്കേടുണ്ടാക്കുയും ചെയ്തു.

ഹനിയയുടെ കൊലപാതകം ഇസ്രയേലാണ് ചെയ്തതെന്ന് ഉറപ്പായിരുന്നു. എന്നാല്‍,സംഭവത്തില്‍ അന്ന് ഇസ്രയേല്‍ പ്രതികരിച്ചതേയില്ല.ഹനിയയുടെ മരണത്തിനു പിന്നില്‍ തങ്ങളാണെന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ സമ്മതിച്ചിരുന്നു.ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സാണ് തുറന്നുപറച്ചില്‍ നടത്തിയത്. 

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുത്ത് രംഗത്തെത്തിയത് ഇതാദ്യമാണ്.ഇസ്രയേല്‍ തന്നെയാണ് ഹനിയയുടെ കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ഇസ്രയേല്‍ ഭരണകൂടം ഇതാദ്യമായാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചത്.ഞങ്ങള്‍ ഹൂതികളെ ശക്തമായി ആക്രമിക്കുകയും അവരുടെ നേതൃത്വത്തെ ശിരഛേദം ചെയ്യുകയും ചെയ്യും.ഹനിയ,യഹ്യ സിന്‍വാര്‍,ഹസന്‍ നസ്റുള്ള എന്നിവരെ ടെഹ്റാന്‍,ഗാസ,ലെബനന്‍ എന്നിവിടങ്ങളില്‍ വച്ച് ഞങ്ങള്‍ വധിച്ചത് പോലെ,ഹൂതി നേതൃത്വത്തെയും ഞങ്ങള്‍ ഇല്ലാതാക്കും. കാറ്റ്‌സ് പറഞ്ഞു.

ismail haniya iran israel conflict