യുഎസിൽ വാഹനാപകടം: രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സുഹൃത്തുക്കളുമായി തിരികെ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

author-image
Rajesh T L
Updated On
New Update
accident

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: യു.എസിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ 2 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. തെലങ്കാന സ്വദേശികളായ  വിദ്യാര്‍ഥികളാണ് മരിച്ചത്. നിവേശ് മുക്ക, ഗൗതം പാര്‍സി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അരിസോണയിലെ പിയോരിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.  മൃതദേഹം ഇന്ത്യയിലെത്തിക്കുന്ന നടപടികള്‍ക്കായി കുടുംബാംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടിയിട്ടുണ്ട് . യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സുഹൃത്തുക്കളുമായി തിരികെ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടസ്ഥലത്തു വെച്ചുതന്നെ നിവേശും ഗൗതവും മരിച്ചു. രണ്ട് വാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

usa accident