കാനഡയില്‍ വാഹനാപകടം; ഇന്ത്യന്‍ ദമ്പതികളും പേരക്കുട്ടിയും മരിച്ചു

കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികളും പേരക്കുട്ടിയും മരിച്ചു.

author-image
Athira Kalarikkal
New Update
accident.

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

ഒട്ടാവ : കാനഡയിലെ ഒന്റേറിയോയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ദമ്പതികളും പേരക്കുട്ടിയും മരിച്ചു. മണിവണ്ണന്‍, ഭാര്യ മഹാലക്ഷ്മി, ഇവരുടെ മൂന്നുമാസം പ്രായമായ പേരക്കുട്ടി എന്നിവരും കവര്‍ച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളും ഉള്‍പ്പടെ നാല് പേരാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ പരുക്ക് ഗുരുതരമാണ്. 

പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. കാനഡ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മണിവണ്ണനും ഭാര്യ മഹാലക്ഷ്മിയും.

വിറ്റ്ബിയിലെ ഹൈവേ 401ല്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന വാന്‍ ഇടിക്കുകയായിരുന്നു. മദ്യ വില്പനശാലയില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പൊലീസ് പിന്തുടര്‍ന്നു പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചതായാണ് റിപ്പോര്‍ട്ട്. വാന്‍ ഓടിച്ചിരുന്ന 21കാരനായ ഡ്രൈവര്‍ക്കും വാനിലെ മറ്റൊരു യാത്രക്കാരനും പരുക്കുണ്ട്. 

canada accident 4 death