മാർപ്പാപ്പയ്ക്കെതിരെ വിമർശനം ഉയർത്തിയ ആർച്ച് ബിഷപ്പിനെതിരെ നടപടി

കാർലോ മരിയ വിഗാനോ എന്ന ആർച്ച് ബിഷപ്പിനെതിരെയാണ് നടപടി വന്നിട്ടുള്ളത്. സഭയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ 83കാരനായ ആർച്ച് ബിഷപ്പിനെതിരെ പുറത്താക്കിയത്.

author-image
Prana
New Update
vatican
Listen to this article
0.75x 1x 1.5x
00:00 / 00:00

ഫ്രാൻസിസ് മാർപ്പാപ്പയ്ക്കെതിരെ നിരന്തരമായി രൂക്ഷ വിമർശനം ഉയർത്തിയ ഇറ്റാലിയൻ ആർച്ച് ബിഷപ്പിനെതിരെ നടപടി. കാർലോ മരിയ വിഗാനോ എന്ന ആർച്ച് ബിഷപ്പിനെതിരെയാണ് നടപടി വന്നിട്ടുള്ളത്. സഭയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ 83കാരനായ ആർച്ച് ബിഷപ്പിനെതിരെ പുറത്താക്കിയത്. നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പ രാജി വയ്ക്കണമെന്ന് കാർലോ മരിയ വിഗാനോ ആവശ്യപ്പെട്ടിരുന്നു. 2011-2016 വർഷങ്ങളിൽ മാർപ്പാപ്പയുടെ ദൂതഗണത്തിലെ ഏറ്റവും മുതിർന്ന ആളുകളിലൊരാളായിരുന്നു ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ.കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, സ്വവർഗ ലൈംഗികത വിഷയങ്ങളിൽ മാർപ്പാപ്പയുടെ അഭിപ്രായങ്ങളോട് രൂക്ഷമായ വിമർശനമാണ് കാർലോ മരിയ വിഗാനോ നടത്തിയിരുന്നത്. 2018ൽ അമേരിക്കയിലെ കർദ്ദിനാളിനെതിരായി ഉയർന്ന ലൈംഗിക ആരോപണങ്ങളേക്കുറിച്ച് മാർപ്പാപ്പയ്ക്ക് അറിവുണ്ടെന്ന ആരോപണത്തോടെയാണ് കാർലോ മരിയ വിഗാനോ പിൻനിരയിലേക്ക് പോയത്. ഈ ആരോപണം വത്തിക്കാൻ നിഷേധിച്ചിരുന്നു.