നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ് ബെർണാഡ് ശ്രദ്ധേയനാകുന്നത്.

author-image
anumol ps
New Update
hill

ബെർണാഡ് ഹിൽ

Listen to this article
0.75x1x1.5x
00:00/ 00:00


ലണ്ടൻ: ഹോളിവുഡ‍് താരം ബെർണാഡ് ഹിൽ അന്തരിച്ചു. 79 വയസ്സായിരുന്നു. ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്‌സ് എന്നീ ചിത്രങ്ങളിലൂടെ ലോകമൊട്ടാകെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ബെർണാഡ് ഹിൽ. ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ചാണ് ബെർണാഡ് ശ്രദ്ധേയനാകുന്നത്.

ഞായറാഴ്ച പുലർച്ചെയോടെയാണ് അദ്ദേഹം അന്തരിച്ചതെന്ന് ഏജന്റിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 5 പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ നാടകത്തിലും ടെലിവിഷനിലും സിനിമയിലും ശ്രദ്ധേയ കഥാപാത്രങ്ങൾക്കു ജീവനേകി.

താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേർ ബെർണാഡ് ഹില്ലിന്റെ വേർപാടിൽ വേദന പങ്കുവച്ചു. 1944ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലായിരുന്നു ജനനം. നാടകമേഖലയിലെ ഉന്നതവിദ്യാഭ്യാസത്തിനു ശേഷം 1970 മുതലാണ് അഭിനയരംഗത്ത് സജീവമായത്.

passed away actor bernard hill