/kalakaumudi/media/media_files/2025/09/19/adani-2025-09-19-12-53-49.jpg)
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തില്‍ യുഎസ് ഏജന്‍സി വിവരങ്ങള്‍ തേടിയതായി അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണില്‍ യുഎസ് മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഉപരോധം മറികടക്കാനായി പ്രത്യേക കപ്പല്‍ പാതകളിലൂടെ അദാനിയുമായി ബന്ധമുള്ള കമ്പനികള്‍ ഇറാനില്‍നിന്ന് എല്‍പിജി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തെന്ന് പരാമര്‍ശിച്ചിരുന്നു.
ആരോപണം അദാനി ഗ്രൂപ്പ് അന്നേ തള്ളി. യുഎസിന്റെ ഓഫിസ് ഓഫ് ഫോറിന്‍ അസറ്റ്‌സ് കണ്‍ട്രോള്‍ (ഒഎഫ്എസി) ആണ് ഇപ്പോള്‍ ഇതുസംബന്ധിച്ച് വിവരം തേടിയത്. ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
