അമേരിക്കയിലേക്ക് കണ്ണുവച്ച് അദാനി;ഇനി കളി ട്രംപിനൊപ്പം

രാജ്യഭരണത്തേക്കാളുപരി വ്യാപാര സാദ്ധ്യതകള്‍ തേടിപ്പോകുന്ന ഭരണാധികാരിയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...അതുകൊണ്ടാണ് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് അമിത പ്രാധാന്യം നല്‍കി ട്രംപ് മുന്നോട്ടുപോകുന്നത്.

author-image
Rajesh T L
New Update
usa

രാജ്യഭരണത്തേക്കാളുപരി വ്യാപാര സാദ്ധ്യതകള്‍ തേടിപ്പോകുന്ന ഭരണാധികാരിയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...അതുകൊണ്ടാണ് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് അമിത പ്രാധാന്യം നല്‍കി ട്രംപ് മുന്നോട്ടുപോകുന്നത്. ഒരുതരത്തില്‍ വ്യവസായികള്‍ക്ക് അമേരിക്കയില്‍ ഇനി ചാകര കാലമാണെന്ന് പറയാം.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും നിക്ഷേപകര്‍ ഇപ്പോള്‍ അമേരക്കയിലേക്ക് കണ്ണുവച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ വ്യവസായികള്‍ക്കും ഈ അവസരം വന്‍ മുതല്‍ക്കൂട്ടാണ്.അതുകൊണ്ടാണ് ഒട്ടും സമയം കളായനില്ലാതെ അമേരിക്കയില്‍ അദാനി വമ്പന്‍ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയില്‍ എനര്‍ജി സെക്യൂരിറ്റി, ഇന്‍ഫ്രസ്ട്രക്ച്ചര്‍ മേഖലയില്‍ 10 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15000 പേര്‍ക്ക് ജോലി ലഭിക്കുന്നതാണ് ഇതെന്നും ഗൗതം അദാനി പറയുന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍,അദാനി ഗ്രൂപ്പ് ആഗോളതലത്തിലെ അനുഭവസമ്പത്ത് അമേരിക്കയിലേക്ക് കൂടി എത്തിക്കുകയാണെന്ന് ഗൗതം അദാനി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചിട്ടുണ്ട്.

എന്നാല്‍ എന്ത് പദ്ധതിയാണ് തങ്ങളുടെ പരിഗണനയിലുള്ളതെന്നോ, എപ്പോഴത്തേക്ക് ഈ നിക്ഷേപം നടത്തുമെന്നോ അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല.ഉടന്‍ തന്നെ യൂറോപ്പില്‍ നിന്നുള്ള നാല് നയതന്ത്ര പ്രമുഖര്‍ അദാനി ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളെ അഭിനന്ദിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ജര്‍മ്മനി, ഡെന്മാര്‍ക്ക്,ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ഗുജറാത്തില്‍ അദാനിയുടെ റിന്യൂവബിള്‍ എനര്‍ജി പ്ലാന്റുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രംഗത്ത് വന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പേരെടുത്താല്‍ ആദ്യ സ്ഥാനത്ത് മുകേഷ് അംബാനിയും ഗൗതം അദാനിയും മാറി മാറി വരാറുണ്ട്.എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് അങ്ങനെയായിരുന്നല്ല സ്ഥിതി.സമ്പന്നതയില്‍ നാലാം സ്ഥാനം മാത്രമായിരുന്നു ഗൗതം അദാനി എന്ന ബിസിനസുകാരന്റെ സ്ഥാനം. ഇവിടെ നിന്നാണ് അദാനി അഞ്ചു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഈ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 10 ലക്ഷം കോടിക്ക് മുകളിലാണ്.

ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സമ്പത്തുണ്ടാക്കിയ ഇന്ത്യക്കാരന്‍ ഗൗതം അദാനിയാണ്.അഞ്ചു വര്‍ഷം കൊണ്ട് ഗൗതം അദാനിയുടെ ആസ്തിയില്‍ 10,21,600 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.2024 ലെ ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം  ഗൗതം അദാനിയാണ് ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമത്. 11,61,800 കോടി രൂപയുടെ സമ്പത്തുമായാണ് ഒന്നാം സ്ഥാനം. 10,14,700 കോടി രൂപയാണ് അംബാനിയുടെ ആസ്തിയുമായി രണ്ടാം സ്ഥാനത്ത് മുകേഷ് അംബാനിയാണ്.

2020 തില്‍ ഇന്ത്യയിലെ സമ്പന്ന പട്ടികയില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ഗൗതം അദാനി അഞ്ച് വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനത്തെത്തിയതിന്റെ കാരണം ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.2020 ല്‍ 1,40,200 കോടി രൂപയായിരുന്നു അദാനിയുടെ ആസ്തി. ഇതാണ് ഉയര്‍ന്ന് 11,61,800 കോടി രൂപയിലെത്തിയത്.

ഹിന്‍ഡന്‍ബെര്‍ഗ് ആരോപണങ്ങളൊന്നും അദാനിയുടെ പ്രകടനത്തെ നേരിടാനായില്ലെന്ന് ഹുറുണ്‍ ഇന്ത്യ റിച്ച് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നു. 95 ശതമാനം വര്‍ധനയാണ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്.10,21,600 കോടി രൂപയാണ് അദ്ദേഹം അഞ്ചു വര്‍ഷം കൊണ്ടു ഉണ്ടാക്കിയത്. എല്ലാ അദാനി ഗ്രൂപ്പ് ഓഹരികളും അഞ്ച് വര്‍ഷത്തനിടെ ഓഹരി വിലയില്‍ കാര്യമായ വര്‍ധനയുണ്ടാക്കി.

ഓഗസ്റ്റില്‍ പുറത്തിറങ്ങിയ റിപ്പോര്‍ടട്ട് പ്രകാരം, അഞ്ചു വര്‍ഷത്തിനിടെ അദാനി പോര്‍ട്ട്സ് ഓഹരിയില്‍ 98 ശതമാനം വര്‍ധനയുണ്ടായി.അദാനി എനര്‍ജി, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍,അദാനി പവര്‍ എന്നിവയുടെ ഓഹരി ശരാശരി 76 ശതമാനം വളര്‍ന്നു. ഇതാണ് അദാനിക്കുണ്ടായ നേട്ടത്തിന് കാരണം.

adani ports United States of America usa adani gautam adanis Adani media group america Adani Enterprises gautham adani adani companies