ദീര്‍ഘകാല പ്രണയത്തിനൊടുവില്‍ എമി ജാക്‌സണ്‍ വിവാഹിതയായി

ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‌വിക്ക് ആണ് വരന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ വെച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

author-image
Prana
New Update
amy jackson
Listen to this article
0.75x 1x 1.5x
00:00 / 00:00

നടിയും ബ്രിട്ടീഷ് മോഡലുമായ ഏമി ജാക്‌സണ്‍ വിവാഹിതയായി. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‌വിക്ക് ആണ് വരന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ വെച്ചുള്ള ഇരുവരുടെയും മോതിരമാറ്റ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഏമി ജാക്‌സണും എഡ് വെസ്റ്റ്‌വിക്കും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. 2023 ല്‍ തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഏമിയുമൊത്ത് വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനം എഡ് വെസ്റ്റ്‌വിക്ക് സൂചിപ്പിച്ചിരുന്നു.

അതേസമയം ഏമി ജാസ്‌കന്റെ രണ്ടാം വിവാഹമാണ് ഇത്. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു ആദ്യ ഭര്‍ത്താവ്. 2015 ല്‍ ആയിരുന്നു ഈ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. ബ്രിട്ടണും അയര്‍ലന്‍ഡിനും ഇടയിലുള്ള ഐല്‍ ഓഫ് മാന്‍ ദ്വീപില്‍ 1992 ല്‍ ജനിച്ച ഏമി ജാക്‌സണ്‍ മോഡലിംഗിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. 15ാം വയസില്‍ അമേരിക്കയിലെ മിസ് ടീന്‍ വേള്‍ഡ് ടൈറ്റില്‍ നേടി. 2010 ല്‍ തമിഴ് ചിത്രം പുറത്തിറങ്ങിയ 'മദ്രാസ് പട്ടണ'ത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

marriage actress