ചൊവ്വ ദൗത്യം ലക്ഷ്യമിട്ട് നാസ; പുതിയ യാത്രികരില്‍ 6 വനിതകള്‍

പത്തുപേരില്‍ ആറുപേര്‍ വനിതകളായതിനാല്‍ ചുവന്ന ഗ്രഹത്തിലേക്കുള്ള സംഘത്തില്‍ ഒരു വനിതയെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്ത വര്‍ഷം ആദ്യം ചാന്ദ്ര പരിസരത്തേക്ക് കുതിക്കുന്ന ആര്‍ട്ടിമിസ്-2 ദൗത്യത്തിലും ഒരു വനിതാ യാത്രികയുണ്ട

author-image
Biju
New Update
nasa

വാഷിങ്ടണ്‍: ചൊവ്വ ദൗത്യം ലക്ഷ്യമിട്ട് ബഹിരാകാശ യാത്രയ്ക്കായി നാസ തിരഞ്ഞെടുത്ത പത്തുപേരില്‍ ആറുപേര്‍ വനിതകള്‍. നാസയുടെ 24-ാമത് അസ്‌ട്രോണറ്റ് കാന്‍ഡിഡേറ്റ് (എ.എസ്.കാന്‍.) പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഈ ബാച്ചില്‍നിന്നായിരിക്കും ഭാവിയില്‍ ചൊവ്വാദൗത്യത്തിനുള്ള സംഘത്തെ നിശ്ചയിക്കുക.

പത്തുപേരില്‍ ആറുപേര്‍ വനിതകളായതിനാല്‍ ചുവന്ന ഗ്രഹത്തിലേക്കുള്ള സംഘത്തില്‍ ഒരു വനിതയെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്ത വര്‍ഷം ആദ്യം ചാന്ദ്ര പരിസരത്തേക്ക് കുതിക്കുന്ന ആര്‍ട്ടിമിസ്-2 ദൗത്യത്തിലും ഒരു വനിതാ യാത്രികയുണ്ട്.

നാസയ്ക്ക് ലഭിച്ച 8,000 അപേക്ഷകരില്‍നിന്നാണ് 10 പേരെ തിരഞ്ഞെടുത്തത്. 2021 മുതല്‍ ഈ രീതിയിലാണ് നാസ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കുന്നത്. ശാസ്ത്രജ്ഞര്‍ മുതല്‍ മുന്‍ കായികതാരം വരെ ഈ പട്ടികയിലുണ്ട്.

nasa