പ്രക്ഷോഭം: ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് രാജ്യവ്യാപകമായി റദ്ദാക്കി

വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് രാജ്യവ്യാപകമായി റദ്ദാക്കി. പ്രക്ഷോഭത്തില്‍ ഇതുവരെ 9 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

author-image
Prana
New Update
bangladesh
Listen to this article
0.75x1x1.5x
00:00/ 00:00

വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ബംഗ്ലാദേശില്‍ ഇന്റര്‍നെറ്റ് രാജ്യവ്യാപകമായി റദ്ദാക്കി. പ്രക്ഷോഭത്തില്‍ ഇതുവരെ 9 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈല്‍ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്ക് റദ്ദാക്കാന്‍ ഉത്തരവിട്ടതായി രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ സഹമന്ത്രി പറഞ്ഞു. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ആവശ്യപ്പെട്ടു. അടിയന്തര സഹായം ആവശ്യമുണ്ടെങ്കില്‍ ഹൈക്കമ്മീഷനില്‍ നിന്നോ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളില്‍ നിന്നോ സഹായം തേടാനും എംബസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

internet bangladesh