/kalakaumudi/media/media_files/2025/11/10/shutdown-2025-11-10-12-37-18.jpg)
വാഷിങ്ടൺ: അമേരിക്കയിലെ ഭരണ പ്രതിസന്ധിക്ക് വിരാമമിട്ട് 40 ദിവസമായി തുടരുന്ന അടച്ചുപൂട്ടൽ അവസാനിപ്പിക്കാൻ ധാരണയായതായി റിപ്പോർട്ട്.
ഡെമോക്രാറ്റിക്, റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ ഇതു സംബന്ധിച്ച കരാറിലെത്തിയതായി റിപ്പോർട്ട്.
വൈറ്റ് ഹൗസുമായും സെനറ്റ് റിപ്പബ്ലിക്കൻമാരുമായും നടത്തിയ ചർച്ചയിൽ കരാറിന് അനുകൂലമായി വോട്ട് ചെയ്യാൻ കുറഞ്ഞത് എട്ട് ഡെമോക്രാറ്റുകളെങ്കിലും തയ്യാറാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടൽ നേരിടുന്ന യു.എസ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
അടച്ചുപൂട്ടൽ ലക്ഷം പേരെ ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിലേക്ക് ഉൾപ്പെടെ നയിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
