പാക്കിസ്ഥാനില്‍ നിന്ന് അപൂര്‍വ ധാതുക്കള്‍ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കാന്‍ കരാര്‍

പാക്കിസ്ഥാനിലെ ഫ്രോണ്ടിയര്‍ വര്‍ക്ക്സ് ഓര്‍ഗനൈസേഷനുമായി (എഫ്ഡബ്ല്യുഒ) ആണ് ധാരണാപത്രം ഒപ്പുവച്ചത്.തുടര്‍ന്ന് ധാതുക്കളുടെ സാമ്പിള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുകയും ചെയ്തു.

author-image
Biju
New Update
pak

വാഷിങ്ടണ്‍: പാക്കിസ്ഥാനില്‍ നിന്ന് അപൂര്‍വ  ധാതുക്കള്‍ യുഎസിലേക്ക്  കയറ്റി അയക്കാന്‍ കരാറുമായി പാക്ക് സര്‍ക്കാര്‍. എന്നാല്‍ ഇത് രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പാക്കിസ്ഥാനിലെ പ്രതിപക്ഷ കക്ഷി രംഗത്തെത്തി.  കഴിഞ്ഞ മാസമാണ് അപൂര്‍വ ധാതുക്കള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള കരാറില്‍ അമേരിക്കയും പാകിസ്ഥാനും ഒപ്പുവെച്ചത്.

പാക്കിസ്ഥാനിലെ ഫ്രോണ്ടിയര്‍ വര്‍ക്ക്സ് ഓര്‍ഗനൈസേഷനുമായി (എഫ്ഡബ്ല്യുഒ) ആണ് ധാരണാപത്രം ഒപ്പുവച്ചത്.തുടര്‍ന്ന് ധാതുക്കളുടെ സാമ്പിള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുകയും ചെയ്തു.  ധാതുമേഖലയുടെ വികസനത്തിനും ധാതുക്കളുടെ പര്യവേഷണത്തിനുമാണ് കരാറെന്നാണ് സര്‍ക്കാര്‍ വാദം.

പാക്കിസ്ഥാനില്‍ 500 മില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് അമേരിക്കന്‍ സ്ട്രാറ്റജിക് മെറ്റല്‍ കമ്പനി ഒരുങ്ങുന്നത്. യുഎസ്-പാക്ക് ബന്ധത്തിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി. 

പാക്കിസ്ഥാനില്‍ ആറു  ട്രില്യന്‍ ഡോളര്‍ മൂല്യത്തിന്റെ  ധാതു സമ്പത്ത് ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇത് ഉപയോഗപ്പെടുത്തി പാകിസ്ഥാന്റെ  സാമ്പത്തിക പ്രതിസന്ധി  മറി കടക്കാമെന്നാണ് ഭരണാധികാരികളുടെ കണക്കുകൂട്ടല്‍.ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ യുഎസുമായി കരാര്‍ ഒപ്പു വെയ്ക്കുന്നത്.

donald trump