AI and cancer
ഡോക്ടര്‍മാര്‍ക്ക് നിര്‍മിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് അര്‍ബുദം വേഗത്തില്‍ കണ്ടെത്താനുള്ള സംവിധാനം ഉടനെ നിലവില്‍ വരുമെന്ന് പഠനം. ബയോളജി മെത്തേഡ്സ് ആന്‍ഡ് പ്രോട്ടോകോള്‍സ് എന്ന ജേണലില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും ഇംപീരിയല്‍ കോളജ് ലണ്ടനിലെയും വിദഗ്ധരാണ് എ.ഐ ഉപയോഗിച്ച് ഗവേഷണം നടത്തിയതിന്റെ ഫലം ജേണലില്‍ എഴുതിയത്. ഡി.എന്‍.എ വിശകലനത്തിലൂടെ 13 തരം കാന്‍സറുകള്‍ കണ്ടെത്തി. സ്തനം, കരള്‍, ശ്വാസകോശം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാന്‍സര്‍ 98.2 ശതമാനം കൃത്യതയോടെ കണ്ടെത്തിയിരുന്നു.
ജനിതക വിവരങ്ങളും ഘടനയും വിശകലനം ചെയ്താണ് എ.ഐ അര്‍ബുദം കണ്ടെത്തുന്നത്. കോശത്തിന് അകത്തെയും പുറത്തെയും വിവരങ്ങള്‍ പഠിക്കും. ഡി.എന്‍.എയില്‍ മിതൈല്‍ ഗ്രൂപ്പ് ചേര്‍ത്ത് ഡി.എന്‍.എ മീതൈലൈസേഷന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. കാന്‍സറിനെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താനാകുന്നതിനാല്‍ രോഗനിര്‍ണയവും ചികിത്സയും എളുപ്പമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
