/kalakaumudi/media/media_files/aiKlEataNA6BpyI000LZ.jpg)
AI New model
മൂന്നു മാസത്തിനിടെ രണ്ടാമത്തെ പുതിയ എഐ മോഡല്‍ പുറത്തിറക്കി ആന്‍ത്രോപിക്. ക്ലോഡ് 3.5 സോണറ്റ് എന്ന പേരിലാണ് പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ വേഗതയും കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നതാണ് ക്ലോഡ് 3.5 സോണറ്റ്. മൂന്നുമാസം മുമ്പ് ക്ലോഡ് 3 ആന്‍ത്രോപിക് പുറത്തിറക്കിയിരുന്നു. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ക്ലോഡ് 3.5 സോണറ്റ്.സൗജന്യമായി ക്ലോഡ് 3.5 സോണറ്റ് ഡൗണ്‍ലോഡ് ചെയ്യാം. എഐയുമായി ചാറ്റ് ചെയ്യുന്ന സമയത്ത് തന്നെ ഒരു വിന്‍ഡോ ഡിസ്‌പ്ലേയില്‍ നമുക്ക് ആവശ്യമായത് സൃഷ്ടിക്കാന്‍ ക്ലോഡ് 3.5 സോണറ്റില്‍ സാധിക്കുമെന്ന് ആന്‍ത്രോപിക് സിഇഒ ഡാരിയോ അമോടി പറഞ്ഞു.
ക്ലോഡ് 3.5 ഓപ്പസ് ഉള്‍പ്പെടെ ഈ വര്‍ഷം കൂടുതല്‍ എഐ മോഡലുകള്‍ പുറത്തിറക്കാന്‍ ആന്ത്രോപ്പിക് പദ്ധതിയിടുന്നുണ്ട്. ഗൂഗിളിന്റെയും ആമസോണിന്റെയും പിന്തുണയുള്ള സ്റ്റാര്‍ട്ടപ്പ് ആണ് ആന്‍ത്രോപിക്.