എയർ യൂറോപ്പ എയർലൈൻ ആകാശച്ചുഴിയിൽപ്പെട്ടു; യാത്രക്കാരൻ ലഗ്ഗേജ് ബോക്സിലെത്തി

author-image
Anagha Rajeev
New Update
a

എയർ യൂറോപ്പ എയർലൈൻ ആകാശച്ചുഴിയിൽപ്പെട്ട് 30-ഓളം യാത്രക്കാർക്ക് പരിക്കേറ്റു. സ്പെയിനിലെ മാഡ്രിഡിൽ നിന്നും ഉറുഗ്വേയിലെ മൊൺടെവിഡിയോയിലേക്ക് പുറപ്പെട്ട ബോയിങ് യുഎക്സ് 045 വിമാനമാണ് തിങ്കളാഴ്ച ആകാശച്ചുഴിയിൽ പെട്ടത്. അപടകം സംഭവിക്കുമ്പോൾ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ സമയം ഇരിപ്പിടത്തിൽ ഉണ്ടായിരുന്ന യാത്രക്കാരൻ പറന്ന് ലഗ്ഗേജ് ബോക്സിൽ എത്തുന്നതും ഇയാളെ മറ്റു യാത്രക്കാർ ചേർന്ന് താഴെ ഇറക്കുന്നതും ഈ ദൃശ്യങ്ങളിലുണ്ട്.

 

 

flight