യുഎഇയില്‍നിന്നുള്ള സൗജന്യ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

നേരത്തെ 30 കിലോ ആയിരുന്നത് 20 ആക്കിയാണ് ചുരുക്കിയത്. 19നു ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ഗേജുമാണ് അനുവദിക്കുക

author-image
Prana
New Update
air india express
Listen to this article
0.75x 1x 1.5x
00:00 / 00:00

യുഎഇയില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ നിയന്ത്രണം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജിന്റെ പരമാവധി ഭാരം കുറച്ചു. നേരത്തെ 30 കിലോ ആയിരുന്നത് 20 ആക്കിയാണ് ചുരുക്കിയത്. ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്.

19നു ശേഷം ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ഗേജുമാണ് അനുവദിക്കുക. അതേസമയം 19ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 30 കിലോ ഭാരം കൊണ്ടുപോകാനാകുമെന്ന് എയര്‍ ഇന്ത്യ പുറപ്പെടുവിപ്പിച്ച പ്രസ്താവനയില്‍ പറയുന്നു. യുഎഇയില്‍ നിന്നുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് മാത്രമാണ് സൗജന്യ ബാഗേജില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ജിസിസി രാജ്യങ്ങളില്‍ നിന്ന് സൗജന്യ ബാഗേജിലെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.

സ്വകാര്യ വിമാന കമ്പനികളുടെ പകല്‍ക്കൊള്ളയില്‍ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. പരിധിയില്ലാത്ത ടിക്കറ്റ് നിരക്കുകളുടെ വര്‍ധനയ്ക്ക് പിന്നാലെയാണ് എയര്‍ ഇന്ത്യ ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയാണ് ഇത് പ്രതിസന്ധിയിലാക്കുന്നത്.

uae baggage limit air india express