തെക്കന്‍ ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ ആക്രമണം; 4 മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 മരണം

ആദ്യത്തെ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ഇസ്രയേല്‍ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫിസും പ്രതികരിച്ചിട്ടില്ല.

author-image
Biju
New Update
gaza 2

ജറുസലം: തെക്കന്‍ ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. റോയിട്ടേഴ്‌സ് ക്യാമറാമാനും അസോസിയറ്റ് പ്രസിന്റെയും അല്‍ ജസീറയുടെയും എന്‍ബിസിയുടെയും ജേണലിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്. 

ആദ്യത്തെ ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ ആക്രമണം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. ഇസ്രയേല്‍ സൈന്യവും പ്രധാനമന്ത്രിയുടെ ഓഫിസും പ്രതികരിച്ചിട്ടില്ല.

പ്രദേശത്തു കനത്ത പുക ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇന്നലെ കുട്ടികളടക്കം 63 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ 8 പേര്‍ കൂടി പട്ടിണിമൂലം മരിച്ചു. ഇതോടെ 115 കുട്ടികളടക്കം പട്ടിണിമരണം 289 ആയി. ഗാസ സിറ്റിയിലെ സെയ്തൂണ്‍, ഷെജയ്യ പട്ടണങ്ങളില്‍ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകര്‍ത്തു. 

ജബാലിയ പട്ടണത്തിലും രാത്രിമുഴുവനും ബോംബിങ് തുടര്‍ന്നു. ഈ മേഖലകള്‍ വളഞ്ഞ ഇസ്രയേല്‍ ടാങ്കുകള്‍ കനത്ത ഷെല്ലാക്രമണവും നടത്തി. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 62,622 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്.

gaza cease fire