ഖമേനിയുടെ ഉപദേഷ്ടാവ് അലി ഷംഖാനിയും കൊല്ലപ്പെട്ടു

ഇറാന്റെ പ്രമുഖ സുരക്ഷാ നേതാക്കളില്‍ ചിലര്‍ തെഹ്റാനിലെ രണ്ട് സ്ഥലങ്ങളില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും ഈ യോഗം ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മനസിലാക്കിയതിന് പിന്നാലെയാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നാണ് പറയുന്നത്.

author-image
Biju
New Update
ali shamgani

ടെല്‍അവീവ്: ഇറാന്റെ പ്രതിരോധ സേനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രധാന നേതാക്കളെല്ലാം അക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രതിരോധ സേന.

ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് കമാന്‍ഡറുമായ അലി ഷംഖാനി ഉള്‍പ്പെടെ കൊലപ്പെട്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. 

ഇറാന്റെ പ്രമുഖ സുരക്ഷാ നേതാക്കളില്‍ ചിലര്‍ തെഹ്റാനിലെ രണ്ട് സ്ഥലങ്ങളില്‍ യോഗം ചേര്‍ന്നിരുന്നുവെന്നും ഈ യോഗം ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് മനസിലാക്കിയതിന് പിന്നാലെയാണ് അപ്രതീക്ഷിത ആക്രമണം നടന്നതെന്നാണ് പറയുന്നത്.

അലി ഷംഖാനി , മുഹമ്മദ് പാക്പൂര്‍, സലാഹ് ആസാദി, മുഹമ്മദ് ഷിറാസി എന്നീ പ്രധാന നേതാക്കളും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. 

അലി ഷംഖാനി - മുന്‍ ഐആര്‍ജിസി നാവികസേന മേധാവി, മുന്‍ ഇറാനിയന്‍ സേന മേധാവി, അലി ഖമനയിയുടെ പ്രധാന ഉപദേശകന്‍.  

മുഹമ്മദ് പാക്പൂര്‍ - ഐആര്‍ജിസി കമാന്‍ഡര്‍. ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നത് തങ്ങളുടെ രാജ്യത്തെ പൂര്‍ണമായി തകര്‍ക്കാനാണ് പാക്പൂര്‍ പദ്ധതിയിട്ടതെന്നാണ്.  

സലാഹ് ആസാദി - ഇറാന്‍ സേനയുടെ ചീഫ് ഓഫ് ഇന്റലിജന്‍സ്, ഇറാന്റെ സായുധസേനയിലെ സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍

മുഹമ്മദ് ഷിറാസി - 1989മുതല്‍ ഖമനയിയുടെ മിലിട്ടറി ബ്യൂറോ ചീഫ്.  

അസിസ് നസീര്‍സാദേ - ഇറാന്റെ പ്രതിരോധ മന്ത്രി, മുന്‍ വ്യോമസേന മേധാവി, ഡെപ്യൂട്ടി ചീഫ് ഒഫ് സ്റ്റാഫ്. 

ഹൊസൈന്‍ ജബല്‍ അമീലിയന്‍ - ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ ഏജന്‍സിയായ എസ്പിഎന്‍ഡിയുടെ ചെയര്‍മാന്‍  

 റെസാ മൊസാഫാരി - നിയ - മുന്‍ എസ്പിഎന്‍ഡി ചെയര്‍മാന്‍.