/kalakaumudi/media/media_files/2025/10/25/colombia-2025-10-25-08-39-12.jpg)
വാഷിംഗ്ടണ്‍: കൊളംബിയന്‍ പ്രസിഡന്റിനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പ്രസിഡന്റ് ഗുസ്താവോ പെട്രോയ്‌ക്കെതിരേയാണ് അമേരിക്കന്‍ നടപടി. അമേരിക്കയിലേക്ക് ലഹരി മരുന്ന് കടത്തുന്നത് തടയുന്നതില്‍ പെട്രോ. നിഷേധാത്മക നിലപാട് സ്വീകരിച്ചു എന്ന് ആരോപിച്ചാണ് അമേരിക്കന്‍ നടപടി.
എന്നാല്‍ പതിറ്റാണ്ടുകളോളം ലഹരിമരുന്നിനെതിരെ പോരാടുകയും ലഹരിമരുന്ന് ഉപയോഗം കുറയ്ക്കാന്‍ കഠിന പ്രയത്‌നം നടത്തുകയും ചെയ്ത തനിക്കെതിരെയാണ് ഇപ്പോള്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് പെട്രോ പ്രതികരിച്ചു..
ലഹരി സംഘങ്ങളെ വളരാന്‍ ഗുസ്താവോ പെട്രോ അവസരം നല്‍കിയെ നാം പെട്രോ ലഹരിമരുന്ന് നേതാവാണെന്നും കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആക്ഷേപിച്ചിരുന്നു.
പെട്രോയ്‌ക്കെതിരര അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്.പെട്രോ അധികാരത്തിലെത്തിയ ശേഷം കൊളംബിയയില്‍ ലഹരിമരുന്ന് ഉത്പാദനം വന്‍തോതില്‍ കുതിച്ചു യര്‍ന്നതായും ഈ ലഹരിമരുന്ന് യുഎസിലേക്ക് ഒഴുകുകയും അമേരിക്കന്‍ ജനങ്ങളില്‍ മരണങ്ങളും അരാജകത്വവും ഉണ്ടാകാനും കാരണമാകുന്നു എന്നും അദ്ദേഹം കൂടി ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
