ജനവിധിയറിയാൻ അമേരിക്ക; പോളിങ് ഇന്ന്

ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. വാശിയേറിയ കമല ഹാരിസ് ഡോണൾഡ് ട്രംപ് പോരാട്ടത്തിൽ വിധിയെഴുതാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു.

author-image
Vishnupriya
New Update
kamala and trump

 ന്യൂയോര്‍ക്ക്: 47ാമത്തെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ തയ്യാറെടുത്ത് അമേരിക്ക. ജനങ്ങൾ ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. വാശിയേറിയ കമല ഹാരിസ് ഡോണൾഡ് ട്രംപ് പോരാട്ടത്തിൽ വിധിയെഴുതാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന മണിക്കൂറുകളിൽ  കമല ഹാരിസും ഡോണള്‍ഡ് ട്രംപും കാഴ്ചവെച്ചത്. നിർണായക വോട്ട് ലഭിക്കുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്.

അഭിപ്രായ സർവേകളിൽ ഒപ്പത്തിനൊപ്പമായ തെരഞ്ഞെടുപ്പിൽ അട്ടിമറിയും പ്രതീക്ഷിക്കാം. പെൻസിൽവേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണൾഡ് ട്രംപും കമല ഹാരിസും. അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്.  ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.

donald trump Kamala Harris america election