ലോക പോലീസ് ചമയുന്ന അമേരിക്കയ്ക്ക് തിരിച്ചടി; ഹൂതികളുടെ മുന്നിൽ മുട്ടുവിറച്ച് അമേരിക്ക

ലോക പൊലീസ് ചമയുകയായിരുന്നു അമേരിക്ക. ലോക ശക്തിയെന്ന അഹങ്കാരവും ഉണ്ടായിരുന്നു. ഇതെല്ലാം പഴങ്കഥ. നാലുചുറ്റും ശത്രുക്കളുടെ വലയത്തിലാണ് അമേരിക്ക. ലോക പോലീസിന്റെ പല്ലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നതും ഇല്ല.

author-image
Rajesh T L
New Update
latest

ലോക പൊലീസ് ചമയുകയായിരുന്നു അമേരിക്ക. ലോക ശക്തിയെന്ന അഹങ്കാരവും ഉണ്ടായിരുന്നു. ഇതെല്ലാം പഴങ്കഥ. നാലുചുറ്റും ശത്രുക്കളുടെ വലയത്തിലാണ് അമേരിക്ക. ലോക പോലീസിന്റെ പല്ലിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നതും ഇല്ല. ഹൂതികളാണ് അമേരിക്കയുടെ പുതിയ ഭീഷണി.

ഹൂതികളുടെ നിരന്തരമായ ആക്രമണങ്ങള്‍ തടയാന്‍ അമേരിക്കന്‍ സൈന്യം ഒരു സഖ്യം തന്നെ രൂപീകരിച്ചിരുന്നു. അതിനൊന്നും ഹൂതികളെ തടയാന്‍ കഴിഞ്ഞിട്ടില്ല. 

ഹൂതികളുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ കാര്യമായ കുറവുണ്ടാകുമെന്ന് തോന്നുന്നില്ലെന്നുമാണ് മുന്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ചീഫ് ജനറല്‍ ജോസഫ് വോട്ടലിന്റെ തുറന്നുപറച്ചില്‍. ഹൂതികളെ ആക്രമിക്കുന്നതില്‍ ലക്ഷ്യം കാണാതിരിക്കുന്ന അമേരിക്കന്‍ സേന, സ്വയം പ്രതിരോധിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഇതൊന്നും ഹൂതികളെ തടയാന്‍ പര്യാപ്തമല്ലെന്നും വോട്ടല്‍ തുറന്നുപറയുന്നു.

ഹൂതികള്‍ക്കെതിരെ അമേരിക്ക കൂടുതല്‍ ആയുധങ്ങള്‍ വിന്യസിക്കുമ്പോള്‍, പസഫിക്കില്‍ ചൈനയുടെ വെല്ലുവിളികള്‍ നേരിടുന്നത് ഉള്‍പ്പെടെയുള്ള മറ്റു മുന്‍ഗണനകളെ അത് ബാധിക്കുമെന്നും ജനറല്‍ വോട്ടല്‍ ഓര്‍മ്മിപ്പിക്കുന്നു. ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ കോസ്റ്റ്‌സ് ഓഫ് വാര്‍ പ്രോജക്റ്റിന്റെ സമീപകാല റിപ്പോര്‍ട്ടില്‍, ഹൂതി വിരുദ്ധ ക്യാമ്പയ്ന് കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്ക 2.5 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായി പറയുന്നു. 

ഹൂതികളുടെ ഡ്രോണുകളെ വീഴ്ത്താന്‍ അമേരിക്ക തൊടുത്തുവിട്ട മിസൈലുകള്‍ ദശലക്ഷത്തിലധികമാണെന്നും ഒരു മിസൈല്‍ വിദഗ്ദനെന്ന നിലയില്‍ ഹൂതികളുടെ വര്‍ദ്ധിച്ചുവരുന്ന മിസൈല്‍ കഴിവുകളില്‍ താന്‍ ഞെട്ടിപ്പോയിരുന്നുവെന്നും ഈ മാസം ആദ്യം ഒരു പ്രതിരോധ ഫോറത്തില്‍ അമേരിക്കന്‍ അക്വിസിഷന്‍ ആന്‍ഡ് സസ്‌റ്റൈന്‍മെന്റ് അണ്ടര്‍ സെക്രട്ടറി ബില്‍ ലാപ്ലാന്റും വെളിപ്പെടുത്തിയിരുന്നു. ഹൂതികള്‍ക്ക് ഇനിയും അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ ചെങ്കടലിലെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ഈ രാജ്യങ്ങളുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ ഉള്‍പ്പെടെയുള്ള കപ്പലുകളുടെ സഞ്ചാരം തടഞ്ഞിരിക്കുകയാണ്. 

ഹൂതികളുടെ ശക്തി വര്‍ദ്ധിച്ച് വരുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് അമേരിക്കയെ വളരെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുമെന്നാണ് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് നിയോകോണിലെ മിഡില്‍ ഈസ്റ്റ് അനലിസ്റ്റായ ബ്രയാന്‍ കാര്‍ട്ടര്‍ പറയുന്നത്.

ഹൂതികളുടെ പ്രഹരം അമേരിക്കയുടെ സൈനിക ശക്തിയെ കുറിച്ചുണ്ടാക്കിയ ഡാമേജ് ഉയര്‍ത്തിക്കാട്ടി മുന്‍ ജനറല്‍മാരും മാധ്യമ പ്രവര്‍ത്തകരും രംഗത്ത് വന്നത് ജോ ബൈഡന്‍ ഭരണകൂടത്തിന് വലിയ ക്ഷീണമായിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്തിറക്കിയ വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയുടെ കോംബാറ്റിംഗ് ടെററിസം സെന്റര്‍ ജേണലിന്റെ ഒരു ലേഖനത്തില്‍ ഈ വര്‍ഷം ആദ്യം ചെങ്കടല്‍ ഓപ്പറേഷനുകള്‍ക്കിടയില്‍ ഹൂതി മിസൈലുകള്‍, അമേരിക്കയുടെ യുദ്ധകപ്പലുകളായ ഒരു സൂപ്പര്‍ കാരിയറിലും മിസൈല്‍ ഡിസ്‌ട്രോയറിലും പതിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. 

അമേരിക്കന്‍ വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കണ്‍ ഹൂതികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. നിരവധി യുദ്ധക്കപ്പലുകളും ഡ്രോണുകളും അറ്റാക്ക് ഹെലികോപ്റ്ററുകളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും സുരക്ഷ ഒരുക്കിയിട്ടും എബ്രഹാം ലിങ്കന്റെ സമീപത്ത് ഹൂതികളുടെ മിസൈല്‍ പതിച്ചത് അവിശ്വസനീയമെന്നാണ് മുന്‍ അമേരിക്കന്‍ സൈനിക മേധാവിമാര്‍ പറയുന്നത്.

usa eastern mediterranean houthi attack yemen houthi