ആന്‍ഡ്രൂ രാജകുമാരന്റെ വേശ്യാവൃത്തി എലിസബത്ത് രാജ്ഞി മറച്ചുവച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഒരു സെക്യൂരിറ്റി ഓഫീസര്‍ നേരിട്ട് രാജ്ഞിയോട് പരാതി പറഞ്ഞപ്പോള്‍ നങ്ങള്‍ക്ക് തിരികെ പട്ടാളത്തിലേക്ക് മടങ്ങാമെന്നായിരുന്നു അവരുടെ മറുപടിയത്രേ

author-image
Biju
New Update
eli

ലണ്ടന്‍: സ്ഥാനഭൃഷ്‌നാക്കപ്പെട്ട ആന്‍ഡ്രൂ രാജകുമാരന്റെ ദുര്‍നടപ്പ് എലസബത്ത് രാജ്ഞിക്ക് അറിയാമായിരുന്നുന്നെന്നും അവര്‍ ഇത് മറച്ചുവച്ചെന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊട്ടാരത്തിലേക്ക് ആന്‍ഡ്രൂ വേശ്യകളുമായി എത്തുന്നത് അറിഞ്ഞ രാഞ്ജി അത് മറച്ചുവച്ച് മകനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നാണ്. 
'എന്‍ടൈറ്റില്‍ ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് യോര്‍ക്ക്' എന്ന പുസ്തകത്തിന്റെ രചയിതാവ്  ആന്‍ഡ്രൂ ലോനി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

വര്‍ഷങ്ങളോളം അദ്ദേഹം വേശ്യകളെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. ഇതില്‍ അസ്വസ്തരായ ജീവനക്കാര്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒരു സെക്യൂരിറ്റി ഓഫീസര്‍ നേരിട്ട് രാജ്ഞിയോട് പരാതി പറഞ്ഞപ്പോള്‍ നങ്ങള്‍ക്ക് തിരികെ പട്ടാളത്തിലേക്ക് മടങ്ങാമെന്നായിരുന്നു അവരുടെ മറുപടിയത്രേ. രാജ്ഞിക്ക് ഏറ്റവും പ്രിയപ്പെട്ട മകയിനുരുന്നു അന്‍ഡ്രുവെന്നും ലോനി പറഞ്ഞു.

ബ്രിട്ടീഷ് സര്‍ക്കാരിലെയും കൊട്ടാരത്തിലെയും ജീവനക്കാരില്‍ നിന്നാണ് തനിക്ക് വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചതെന്നും ആന്‍ഡ്രു അധികാരത്തില്‍ ഇരുന്നതിനാല്‍ ഭയം കാരണം ജീവനക്കാര്‍ ആരും അത് പുറത്തുപറയാന്‍ തയാറായിരുന്നില്ലെന്നും ഇപ്പോള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജന്മാവകാശമാണെന്ന മട്ടിലായിരുന്നു ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെ പെരുമാറ്റമെന്ന് എപ്സ്‌റ്റൈന്‍ ലൈംഗിക വിവാദത്തിലെ ഇരകളിലൊരാളായ വിര്‍ജീനിയ ജുഫ്രെ. ജുഫ്രെയുടെ മരണാനന്തരം പുറത്തിറങ്ങിയ 'നോബഡീസ് ഗേള്‍: എ മെമ്മോറിയല്‍ ഓഫ് സര്‍വൈവിങ് അബ്യൂസ് ആന്‍ഡ് ഫൈറ്റിങ് ഫോര്‍ ജസ്റ്റിസ്' എന്ന ഓര്‍മക്കുറിപ്പ് പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. 17 വയസ്സുള്ളപ്പോഴായിരുന്നു ഈ പെരുമാറ്റം. 18 വയസ്സിന് മുന്‍പ് മൂന്നുതവണ ആന്‍ഡ്രൂവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും പുസ്തകത്തിലുണ്ട്. ചാള്‍സ് മൂന്നാമന്‍ രാജകുമാരന്റെ ഇളയ സഹോദരനായ ആന്‍ഡ്രൂ, അന്തരിച്ച എലിസബത്ത്-2ന്റെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നു.

വിവാദങ്ങളില്‍ നിറഞ്ഞ യുഎസ് സാമ്പത്തിക വിദഗ്ധന്‍ എപ്സ്‌റ്റൈന്‍ ലൈംഗിക അടിമയായി ഉപയോഗിച്ചെന്നും ആന്‍ഡ്രൂ പീഡിപ്പിച്ചെന്നും ആരോപിച്ചതോടെയാണ് ജുഫ്രെ പൊതുശ്രദ്ധ നേടുന്നത്. 2001 മാര്‍ച്ചില്‍ ലണ്ടനില്‍വെച്ചാണ് ആന്‍ഡ്രുവിനെ കണ്ടുമുട്ടിയതെന്നും ജുഫ്രെ വിവരിക്കുന്നു. എന്നാല്‍, 65-കാരനായ ആന്‍ഡ്രൂ, ജുഫ്രെയുടെ ആരോപണങ്ങള്‍ നിഷേധിക്കുകയും കോടിക്കണക്കിന് ഡോളര്‍ നല്‍കി നഷ്ടപരിഹാരം നല്‍കി വിചാരണ ഒഴിവാക്കുകയും ചെയ്തിരുന്നു.

അന്ന് ആന്‍ഡ്രൂവിനോട് തന്റെ ശരിയായ പ്രായം ഊഹിച്ച് പറയാന്‍ പറഞ്ഞു. അദ്ദേഹം അത് കൃത്യമായി പറഞ്ഞു. തന്റെ പെണ്‍മക്കള്‍ നിങ്ങളെക്കാല്‍ അല്പംമാത്രം ഇളയതാണെന്നും ആന്‍ഡ്രൂ പറഞ്ഞു. പിന്നീട് ആന്‍ഡ്രൂവിനൊപ്പം സെന്‍ട്രല്‍ ലണ്ടനിലെ ട്രാംപ് നൈറ്റ്ക്ലബ്ബില്‍ പോയി. അവിടെ അദ്ദേഹം ചുവടുകള്‍ വെച്ച കാര്യമെല്ലാം ജുഫ്രെ വെളിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും എപ്സ്‌റ്റൈന്റെ കൂട്ടാളിയും മുന്‍ കാമുകിയുമായ ഗിലെയിന്‍ മാക്സ്വെല്ലിന്റെ ലണ്ടനിലെ വീട്ടിലേക്ക് മടങ്ങിയെന്നും അവിടെവെച്ച് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും ജുഫ്രെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. സൗഹൃദത്തോടെയായിരുന്നു ആന്‍ഡ്രൂ പെരുമാറിയിരുന്നത്. എങ്കിലും തന്നോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തന്റെ ജന്മാവകാശമാണെന്നപോലെ ഒരവകാശഭാവം അദ്ദേഹത്തിലുണ്ടായിരുന്നുവെന്നും ജുഫ്രെ പറയുന്നു.

പിറ്റേന്ന് രാവിലെ 'നീ നന്നായി ചെയ്തെന്നും രാജകുമാരന് നന്നായി രസിച്ചെ'ന്നും പറഞ്ഞ് മാക്സ്വെല്‍ അവളെ അഭിനന്ദിച്ച കാര്യവും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. റാന്‍ഡി ആന്‍ഡി എന്ന് വിളിക്കപ്പെടുന്ന ആളെ സേവിച്ചതിന് എപ്സ്റ്റീന്‍ 15,000 ഡോളര്‍ തന്ന കാര്യവും പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019-ല്‍ ന്യൂയോര്‍ക്ക് ജയിലില്‍വെച്ച് ആത്മഹത്യ ചെയ്തയാളാണ് എപ്സ്റ്റീന്‍. എപ്സ്റ്റീന് പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്തതിന് മാക്സ്വെല്ലിന് 2022-ല്‍ യുഎസില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 25-ന് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സ്വന്തം ഫാമില്‍വെച്ചാണ് ജുഫ്രെ മരിച്ചത്. 

മാത്രമല്ല, ആന്‍ഡ്രൂവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കളങ്കമായി ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീനുമായുള്ള അദ്ദേഹത്തിന്റെ അടുത്ത സൗഹൃദം. 2000-ത്തിന്റെ തുടക്കത്തില്‍ ആണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട് എപ്സ്റ്റീന്റെ ലൈംഗിക ചൂഷണക്കേസും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആന്‍ഡ്രൂവിന് ഗുരുതരമായ പ്രതിസന്ധിയായി മാറി.

സമ്പന്നനും ശക്തനുമായ എപ്സ്റ്റീന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ചൂഷണം ചെയ്തതിന്റെ പേരില്‍ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ടതിന് ശേഷവും ആന്‍ഡ്രൂ ഈ സൗഹൃദം തുടര്‍ന്നതാണ് തിരിച്ചടിയായത്. ഇത് പൊതുജനമധ്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ഈ വിവാദത്തിന് ആക്കം കൂട്ടിയത് വിര്‍ജീനിയ റോബര്‍ട്ട്സ് ജുഫ്രെ എന്ന യുവതിയുടെ വെളിപ്പെടുത്തലുകളായിരുന്നു.


2021ല്‍ വിര്‍ജീനിയ ജുഫ്രെ ആന്‍ഡ്രൂവിനെതിരെ യുഎസില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. രാജകുടുംബത്തിന്റെ പ്രതിച്ഛായയെയും നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വിവാദം വളര്‍ന്നതോടെ, കടുത്ത നടപടി അനിവാര്യമായി.

2022-ന്റെ തുടക്കത്തില്‍ (രാജ്ഞിയുടെ ഭരണകാലത്ത്), കേസ് കോടതിയിലെത്തുന്ന സാഹചര്യത്തില്‍ പൊതുജന സമ്മര്‍ദ്ദവും മുതിര്‍ന്ന രാജകുടുംബാംഗങ്ങളുടെ ഉപദേശവും കാരണം ആന്‍ഡ്രൂവിന്റെ സൈനിക പദവികളും രാജകീയ രക്ഷാധികാരങ്ങളും നീക്കം ചെയ്തു. തുടര്‍ന്ന്, ചാള്‍സ് മൂന്നാമന്‍ രാജാവ് അധികാരമേറ്റ ശേഷം, തന്റെ സഹോദരനെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു.

എപ്സ്റ്റീന്‍ വിവാദം രാജകുടുംബത്തിന് നിരന്തരമായി നാണക്കേടുണ്ടാക്കുകയും രാജവാഴ്ചയുടെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യുമെന്ന വിലയിരുത്തലിലാണ് ചാള്‍സ് രാജാവ് ആന്‍ഡ്രൂവിന്റെ 'പ്രിന്‍സ്' പദവിയും 'ഹിസ് റോയല്‍ ഹൈനെസ്' (ഒഞഒ) എന്ന ബഹുമതിയും നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. അദ്ദേഹത്തെ വിന്‍ഡ്‌സര്‍ കാസിലിനടുത്തുള്ള റോയല്‍ ലോഡ്ജ് എന്ന കൊട്ടാരത്തിലെ താമസസ്ഥലത്തുനിന്നും പുറത്താക്കുകയും ചെയ്തു.

ആന്‍ഡ്രൂവിന്റെ രാജകുമാരന്‍ പദവി റദ്ദാക്കിയതില്‍ തനിക്ക് 'ഏറെ' വിഷമം തോന്നി എന്നാണ് ട്രംപ് പ്രതികരിച്ചത്. 'എനിക്ക് വളരെ വിഷമം തോന്നുന്നു. കുടുംബത്തിന് സംഭവിച്ചത് ഭയാനകമായ ഒരു കാര്യമാണ്.' - എന്നാണ് എയര്‍ഫോഴ്‌സ് വണ്ണിലെ എഎഫ്പി റിപ്പോര്‍ട്ടറോട് അദ്ദേഹം പ്രതികരിച്ചത്.  2019-ല്‍ ജയിലില്‍ മരിച്ച ന്യൂയോര്‍ക്ക് ഫിനാന്‍ഷ്യറായ എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ 79 വയസുകാരനായ ട്രംപ് സമീപ മാസങ്ങളില്‍ ഏറെ പഴി കേട്ടിരുന്നു.

ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്‌സര്‍ എന്നറിയപ്പെടുന്ന മുന്‍ രാജകുമാരന്റെ വൈസ് അഡ്മിറല്‍ എന്ന ഓണററി പദവി പിന്‍വലിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ എത്തുന്നത്. സെപ്റ്റംബറില്‍ ചാള്‍സ് അദ്ദേഹത്തെ ആഡംബരപൂര്‍ണ്ണമായ സ്റ്റേറ്റ് വിസിറ്റിന് ആതിഥ്യം വഹിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബ്രിട്ടന്റെ രാജകുടുംബത്തോട് പലപ്പോഴും ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം എപ്സ്റ്റീന്റെ ദീര്‍ഘകാല സുഹൃത്തായിരുന്ന ട്രംപിന്റെ രണ്ടാം പ്രസിഡന്റ് സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ് എപ്സ്റ്റീന്‍ ഫയലുകള്‍.