കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി; 143 ജീവൻ അപഹരിച്ച് ഡിസീസ് എക്സ്

കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരി കൂടി ലോകത്തെ കീഴ്‌പ്പെടുത്തുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. കോംഗോയിലാണ് നിലവില്‍ ഡിസീസ് എക്‌സ് എന്നു വിളിക്കുന്ന രോഗം വ്യാപിക്കുന്നത്. ഒക്ടോബര്‍ 24-നാണ് ഡിസീസ് എക്‌സിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

author-image
Rajesh T L
New Update
pandemic

കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരി കൂടി ലോകത്തെ കീഴ്‌പ്പെടുത്തുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍. കോംഗോയിലാണ് നിലവില്‍ ഡിസീസ് എക്‌സ് എന്നു വിളിക്കുന്ന രോഗം വ്യാപിക്കുന്നത്. ഒക്ടോബര്‍ 24-നാണ് ഡിസീസ് എക്‌സിന്റെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഡിസംബര്‍ 1 നാണ് ഈ അജ്ഞാത രോഗത്തെ കുറിച്ച്  അധികൃതര്‍ അറിയുന്നത്. അജ്ഞാത പകര്‍ച്ചവ്യാധി രാജ്യത്ത് 143 പേരുടെ ജീവനെടുത്തതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.നവംബര്‍ 10നും 25നും ഇടയില്‍ ക്വാംഗോ പ്രവിശ്യയിലെ പാന്‍സി ഹെല്‍ത്ത് സോണിലാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പനി, തലവേദന, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍.രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും 5 വയസ്സിന് താഴെയുള്ള കുട്ടികളാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 376 കേസുകളില്‍, ഏകദേശം 200 കേസുകളും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ആഫ്രിക്ക സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ ഡയറക്ടര്‍ ജീന്‍ കസേയ പറഞ്ഞു. പനി, തലവേദന, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വിളര്‍ച്ച തുടങ്ങിയ ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങളാല്‍ പ്രകടമാകുന്ന അസുഖം, ക്വാംഗോ പ്രവിശ്യയിലെ പാന്‍സി ഹെല്‍ത്ത് സോണില്‍ ഒക്ടോബര്‍ 24 നാണ് ആദ്യമായി കണ്ടെത്തിയത്. 

ഡിസീസ് എക്‌സ് അജ്ഞാത രോഗങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കുന്ന പേരാണ്. ഡിസീസ് എക്‌സ് അതിവേഗം പടരാനും ഗുരുതരമാകാനും കഴിയുന്ന വൈറസാകും എന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഡിസീസ് എക്‌സ് ലോകത്തെ വിറപ്പിച്ച കോവിഡ് 19 നേക്കാള്‍ അപകടകാരിയാകും എന്നാണ് ലോകാരോഗ്യ സംഘടന  നല്‍കുന്ന മുന്നറിയിപ്പ്.

കോവിഡിനേക്കാള്‍ 20 മടങ്ങ് കൂടുതല്‍ അപകടകാരിയായേക്കാമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.കോവിഡ് ലോകത്തെ ഏകദേശം ഏഴ് ദശലക്ഷം മനുഷ്യരുടെ ജീവനെടുത്തു. പുതിയ പകര്‍ച്ചവ്യാധി ഇതിലും മാരകമായിരിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് ആശങ്ക ഉയര്‍ത്തുന്നതാണ്.രോഗത്തിന് വായുവിലൂടെ പകരാന്‍ കഴിയും എന്നാണ് പ്രഥമിക നിഗമനം.ഇതാണ് ഏറ്റവും ആശങ്ക ഉയര്‍ത്തുന്നത്.

virus health case pandemic. world news congo