ലോകത്തെ നടുക്കി വീണ്ടും വിമാന ദുരന്തം.അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്.കസഖ്സ്ഥാനില്‍ നിന്ന് റഷ്യയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അക് തൗ വിമാനത്താവളത്തിനു സമീപമാണ് വിമാനം തകര്‍ന്നുവീണത്.വിമാനത്തില്‍ 62 യാത്രക്കാരും 5 ജീവനക്കാരും ഉണ്ടായിരുന്നു.14 പേരെ രക്ഷിക്കാന്‍ കഴിഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇവരില്‍ 5 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.മരണസംഖ്യയില്‍ സ്ഥിരീകരണം വന്നിട്ടില്ല.
മൂടല്‍ മഞ്ഞു മൂലം വിമാനം വഴിതിരിച്ചുവിടുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പെട്ടെന്നു താഴേക്ക് പതിക്കുകയും വലതുവശത്തേക്ക് ചരിയുകയും ചെയ്തു.തുറസ്സായ സ്ഥലത്തേക്ക് വീണ വിമാനത്തിനു തീപിടിക്കുകയായിരുന്നു.വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.അടിയന്തര ലാന്‍ഡിംഗ് അഭ്യര്‍ത്ഥിച്ച് വിമാനം നിരവധി തവണ വട്ടമിട്ടു പറന്നു.പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു.
അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ എംബ്രയര്‍ 190 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.അസര്‍ബൈജാന്‍ നഗരമായ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിലേക്ക് പോകുകയായിരുന്നു.എന്നാല്‍,മോശം കാലാസ്ഥയെ തുടര്‍ന്ന് ഗ്രോസ്‌നിയില്‍ ഇറക്കാനായില്ല.തിരിച്ചു പറക്കുന്നതിനിടയില്‍ അക്തൗ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടി.അതിനിടയിലാണ് വിമാനം തകര്‍ന്നുവീണത്.
അക്തൗ നഗരത്തിന് സമീപം ഏകദേശം 3 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്.സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്ന് അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് പറഞ്ഞു.അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.