/kalakaumudi/media/media_files/6A1cOOWGt1iQvTIp8jCB.jpg)
ആപ്പിള്‍ സിഇഒ ടിം കുക്കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്കുള്ള യുഎസ് താരിഫുകളില്‍ നിന്ന് കമ്പനി ഇളവ് തേടി. 500 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും 20,000 പുതിയ തൊഴിലവസരങ്ങളും യുഎസിനോടുള്ള ആപ്പിളിന്റെ ഏറ്റവും വലിയ പ്രതിബദ്ധതയെ കാണിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയുടെ നവീകരണത്തിലുള്ള വിശ്വാസവും രാജ്യത്തിന്റെ ഭാവിയെ പിന്തുണയ്ക്കുന്നതിനുള്ള സമര്‍പ്പണവും കമ്പനി ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഈ നിക്ഷേപത്തിലൂടെ ദീര്‍ഘകാലത്തേക്ക് യുഎസ് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിലേക്കുള്ള പ്രതിബദ്ധതയും കുക്ക് അറിയിച്ചു. സെര്‍വറുകളുടെ നിര്‍മ്മാണം, ഡാറ്റാ സെന്റര്‍ വിപുലീകരണം, ചിപ്പ് നിര്‍മ്മാണം, മാനുഫാക്ചറിംഗ് അക്കാദമി, ഇവയിവൂടെയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയാണ് നിക്ഷേപത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.